കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിലും; രാജ്യത്ത് അഞ്ചിടത്ത്;

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡും അസ്ട്രാസെനെകയും കൂടി വികസിപ്പിച്ചെടുത്ത കോവിഡ് പ്രിതിരോധമരുന്നിന്റെ പരീക്ഷണത്തിന് ബയോടെക്ടനോളജി ഗ്രൂപ് തിരഞ്ഞെടുത്തത് ഇന്ത്യയെയാണ്. രാജ്യത്ത് അഞ്ചു ദിക്കിലായിട്ടാണ് പരീക്ഷണത്തിന് തയ്യാറാകുന്നതെന്ന് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.

വാക്സിന്‍റെ രണ്ടു ഘട്ടങ്ങളുടേയും പരീക്ഷണം വിജയിച്ചുവെന്ന് റിപ്പോർട്ട് വന്നിരുന്നു. വാക്‌സിന്‍ പരീക്ഷണം വിജയിച്ചുകഴിഞ്ഞാല്‍ അത് നിര്‍മിക്കുന്നതിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിട്യൂട്ടിനെയാണ് ഓക്‌സ്‌ഫോര്‍ഡും അസ്ട്രസെനെക്കയും തിരഞ്ഞെടുത്തിരുന്നത്.

ഓക്‌സ്‌ഫോര്‍ഡ്, സതാംപ്ടണ്‍, ലണ്ടന്‍, ബ്രിസ്റ്റോള്‍ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് 1077 പേരെ തിരഞ്ഞെടുത്താണ് പരീക്ഷണം ആരംഭിച്ചത്.
ഇതില്‍ തിരഞ്ഞെടുത്ത പത്തു സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നാലു ആഴ്ചകള്‍ക്കുള്ളില്‍ 2 ഡോസ് വീതം നല്‍കി. ChAdOx1 നല്‍കി നിരീക്ഷിച്ച ആദ്യഘട്ടത്തിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ട്രയലില്‍ ഉപയോഗിച്ച ഡോസ് തിരഞ്ഞെടുത്തത്. പങ്കെടുക്കുന്നവരെല്ലാം 18 നും 55 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള മുതിര്‍ന്നവരാണ്, 50% സ്ത്രീകളും 50% പുരുഷന്മാരും.

വാക്‌സിന്‍ സ്വീകരിച്ച ശേഷം, പങ്കെടുക്കുന്നവര്‍ 7 ദിവസം കാണിച്ച ലക്ഷണങ്ങള്‍ രേഖപ്പെടുത്തി. തുടര്‍ന്നുള്ള മൂന്നാഴ്ചത്തേക്ക് അവര്‍ക്ക് അസുഖം തോന്നുന്നുണ്ടെങ്കില്‍ അവയും രേഖപ്പെടുത്തി. പല ഇടവേളകളിലായി രക്തസാമ്പിളുകള്‍ എടുത്തു. വാക്‌സിന്റെ പ്രതിരോധശക്തിയും ആന്റീബോഡിയുടെ അളവും ടി സെല്‍ പ്രതികരണവും മനസിലാക്കുന്നതിനുവേണ്ടിയാണ് രക്തം പരിശോധിച്ചിരുന്നത്.

ഒരു തരത്തിലുള്ള സുരാക്ഷാ ആശങ്കയോ അപ്രതീക്ഷിത ലക്ഷണങ്ങളോ വാക്‌സിന്‍ നല്‍കിയ വ്യക്തികളില്‍ പ്രകടിപ്പിച്ചില്ല. സാധാരണ അസുഖങ്ങള്‍ക്കുള്ള വാക്‌സിന്‍ പോലെത്തന്നെയായിരുന്നു ഇതും. കുത്തിവച്ചയിടത്തിലെ വേദനയും തലവേദന, പനി, പേശീവേദന മുതലായ ലക്ഷണങ്ങളാണ് കണ്ടിരുന്നത്. കുത്തിവച്ച ദിവസം മാത്രമാണ് ഈ ലക്ഷണങ്ങള്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യത്തെ 24 മണിക്കൂര്‍ പാരസെറ്റമോള്‍ നല്‍കിയ വ്യക്തികളില്‍ ഈ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടു. ChAdOx1 nCoV-19 വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതികൂല സംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

വൈറസിനെ പ്രതിരോധിക്കാനുള്ള ശക്തി ആന്റീബോഡികളില്‍ നിന്നും ലഭിക്കുന്നുണ്ട്. കോവിഡ് വന്ന വ്യക്തികളുടേയും വാക്‌സിനേഷന്‍ ചെയ്ത വ്യക്തികളുടേയും ശരീരത്തിലുണ്ടായ ആന്റീബോഡികളുടെ താരതമ്യപഠനം നടത്തിയപ്പോള്‍ മനസിലായത് വാക്‌സിനേഷന്‍ നടത്തിയ വ്യക്തികളിലുള്ള ആന്റിബോഡി അളവുകൊണ്ടും ഗുണനിലവാരം കൊണ്ടും വളരെ മെച്ചപ്പെട്ടതാണെന്നാണ്. വാക്‌സിന്‍ ചെന്നതിനുശേഷം 14 ദിവസം കൊണ്ടാണ് ആന്റിബോഡി നല്ല നിലയിലെത്തുന്നത്. അതിന്റെ തീവ്രത 56 ദിവസം വരെ നില്‍ക്കുന്നുണ്ട്. 14 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നല്‍കിയവരുടെ ആന്റിബോഡി നിലവാരം അതിനും കൂടുതലാണെന്ന് പഠനത്തിലൂടെ മനസ്സിലാക്കി.

വൈറല്‍ ഇന്‍ഫെക്ഷനെതിരെ പ്രതിരോധശക്തിയുണ്ടാക്കുന്നതിനും വൈറസ് സെല്ലിനെ നശിപ്പിക്കുന്നതിനും ശക്തിയുള്ളതാണ് ഘടകമാണ് ടി സെല്‍. സാധാരണ കോവിഡ് രോഗമുക്തി നേടിയവരില്‍ ടി സെല്ലിന്റെ അളവ് കൂടുതലാണ്. വാക്‌സിന്‍ കുത്തിവച്ച് പരിശോധിച്ചപ്പോള്‍ 14 ദിവസം കഴിയുമ്പോള്‍തന്നെ ടി സെല്ലിന്റെ അളവ് കൂടുന്നതായി കണ്ടു.
വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടം 8000 പേരിലാണ് പ്രയോഗിച്ചത്.

മൂന്നാംഘട്ടം ആഗോളതലത്തില്‍ പരീക്ഷിക്കാനാണ് പരിപാടി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ അഞ്ചുകേന്ദ്രങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും ക്ലിനിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു.

ഇതിനൊപ്പം തന്നെ യു സെിലെ 3000 ഓളം ശിശുക്കളിലും കുട്ടികളിലും പരീക്ഷിക്കാന്‍ തയ്യാറായിട്ടുണ്ട്. ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ അവികസിത രാജ്യങ്ങളില്‍ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →