എറണാകുളം: എറണാകുളത്ത് കോവിഡ് പോസിറ്റീവ് ആയ ആളുകളില്‍ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൂര്‍ണിക്കര, എടത്തല, കടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപനം കൂടുന്നു.
ആലുവയില്‍ സബ്ജയില്‍, എറണാകുളത്ത് ആര്‍ ടി ഒ എന്നിവ താത്ക്കലികമായി അടച്ചു. ആലുവ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും പ്രതിക്കും കോവിഡ് വന്നതിനെ തുടര്‍ന്നാണ് സബ് ജയില്‍ അടച്ചത്. ഇവിടെയുണ്ടായിരുന്ന തൃശൂര്‍ സ്വദേശിയായ തടവുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫയര്‍മാന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതുകൊണ്ട് ആലുവ ഫയര്‍സ്റ്റേഷന്‍ അടച്ചിട്ടു.
എറണാകുളത്ത് കോവിഡ് ബാധിച്ചവര്‍ 1174 പേരാണ്. 771 പേര്‍ രോഗവിമുക്തരായി. 765 പേരാണ് ചികിത്സയിലുള്ളത്. ആകെ 7 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
തിങ്കളാഴ്ച, 27-07-2020-ന് 15പേരുടെ രോഗം സ്ഥിരീകരിച്ചു. 69പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.
കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം
Sl. No. | LSGs needing special attention | Containment Zones (Ward) |
1 | കാഞ്ഞൂർ | 1, 12 |
2 | ചെല്ലാനം | എല്ലാ വാർഡുകളും |
3 | പിറവം മുനിസിപ്പാലിറ്റി | 17 |
4 | പൈങ്കോട്ടൂർ | 5 |
5 | പറവൂർ മുനിസിപ്പാലിറ്റി | 8 |
6 | കടുങ്ങല്ലൂർ | 7, 8 |
7 | തൃക്കാക്കര മുനിസിപ്പാലിറ്റി | 5, 6, 12, 28(സബ് വാർഡ്) |
8 | ആലുവ മുനിസിപ്പാലിറ്റി | എല്ലാ ഡിവിഷനുകളും |
9 | കീഴുമാട് | എല്ലാ വാർഡുകളും |
10 | എടത്തല | എല്ലാ വാർഡുകളും |
11 | മുളവുകാട് | 3 |
12 | ആലങ്ങാട് | എല്ലാ വാർഡുകളും |
13 | ചൂർണ്ണിക്കര | എല്ലാ വാർഡുകളും |
14 | വരാപ്പുഴ | 14 ( മാർക്കറ്റ്) |
15 | തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി | 16, 19(Sub Ward), 50 (ഗ്രാന്‍ഡുവർ വെസ്റ്റന്‍ഡ് പാലസ്, പൂർണത്രയീശ ടെമ്പിള്‍ റോഡ്) |
16 | ചെങ്ങമനാട് | എല്ലാ വാർഡുകളും |
17 | കരുമള്ളൂർ | എല്ലാ വാർഡുകളും |
18 | ശ്രീമൂലനഗരം | 4, 5 |
19 | വാഴക്കുളം | 19 |
20 | മലയാറ്റൂർ- നീലേശ്വരം | 17 |
21 | വടക്കേക്കര | 15 |
22 | എളങ്കുന്നപ്പുഴ | 14, 15 കലമുക്കു മാർക്കറ്റ് |
23 | മൂവാറ്റുപുഴ മുനിസിപ്പാലിറ്റി | 1, 28 (പെഴക്കപ്പിള്ളി മാർക്കറ്റ്) |
24 | കുമ്പളങ്ങി | 5, 9 |
25 | കളമശ്ശേരി മുനിസിപ്പാലിറ്റി | 1, 2, 3, 6, 35,37 |
26 | തിരുവാണിയൂർ | 6 |
27 | രായമംഗലം | 13, 14 |
28 | കവലങ്ങാട് | 11 |
29 | പല്ലാരിമഗലം | 9 |
30 | കുഴുപ്പിള്ളി | 1 |
31 | നെടുമ്പാശ്ശേരി | 7, 14, 15 |
32 | ചിറ്റാട്ടുകര | 3, 18 |
33 | മരട് മുനിസിപ്പാലിറ്റി | 23, 24, 25 |
34 | മുളന്തുരുത്തി | 7 |
35 | കാലടി | 5, 8 |
36 | കുമ്പളം | 2 |
37 | ഏലൂർ | 2 |
38 | ചേന്ദമംഗലം | 9 |
39 | മഞ്ഞപ്ര | 8 |
40 | തുറവൂർ | 7 |
41 | ചേരാനെല്ലൂർ | 17 |
42 | കോട്ടുവള്ളി | 22 |
43 | നെല്ലിക്കുഴി | എല്ലാ വാർഡുകളും |
44 | കുറ്റമ്പുഴ | 4, 5, 14, 15,16 |
45 | ഏഴിക്കര | 8, 9 |