കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശങ്ക; തിങ്കളാഴ്ച മാത്രം 20 ആരോഗ്യപ്രവർത്തകർക്ക്.

കണ്ണൂർ: പരിയാരം മെഡിക്കല്‍കോളേജില്‍ തിങ്കളാഴ്ച 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഡോക്ടര്‍, രണ്ട് ഹൗസ് സര്‍ജന്‍മാര്‍, നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, മൂന്നു സ്റ്റാഫ് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടും. 157 പേര്‍ നിരീക്ഷണത്തിലാണ്. ജനറല്‍ വാര്‍ഡിലെ എട്ടുപേര്‍ക്കും കൂട്ടിരിപ്പിനുവന്ന രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജില്‍ ആന്റിജന്‍ പരിശോധന തുടരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഒ പി നിയന്ത്രിക്കും. ഐ സി യു, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍, ഒപി എന്നിവ 30 വരെ അടച്ചിടും. അണുനശീകരണം നടത്തിയതിനുശേഷം 31 ന് തുറന്നു പ്രവര്‍ത്തിക്കും.

ഇരിട്ടിയില്‍ നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷിച്ച യുവാവിനെതിരെ കേസ്. ബാംഗ്ലൂരില്‍നിന്നും വന്ന ഇയാള്‍ രണ്ടു ദിവസം മുമ്പ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ ക്വാറന്‍റൈന്‍ ലംഘിച്ച് ടൗണില്‍ കറങ്ങിയിരുന്നു. 200 ഓളം ആളുകളാണ് സമ്പര്‍ക്കത്തിലുള്ളത്. ഇയാള്‍ പോയ 8 കടകള്‍ അടപ്പിച്ചു.

കണ്ണൂരില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 1249 പേരാണ്. 816 പേര്‍ രോഗവിമുക്തരായി. 426 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 7 ആണ്.

തിങ്കളാഴ്ച, 27-07-2020-ന് 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 32 പേർ രോഗ വിമുക്തരായി. മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂരിലെ കണ്ടൈന്‍മെന്‍റ് സോണുകള്‍ താഴെ പറയുന്നവയാണ്.

Sl. No.LSGs needing special
attention
Containment Zones (Ward)
1ആലക്കോട്2, 13, 19
2ചിറയ്ക്കല്‍4, 6, 5, 7, 16
3ചിറ്റാരിപ്പറമ്പ്3, 5, 7 ,13, 14
4ഇരിട്ടി മുനിസിപ്പാലിറ്റി2, 13, 14, 16
5കണ്ണൂർ മുനിസിപ്പാലിറ്റി1, 14, 15, 17, 20, 31, 33,40, 43, 50
6പാനൂർഎല്ലാ വാർഡുകളും
7കൂത്തുപറമ്പ് മുനിസിപ്പാലിറ്റി1, 3, 6, 11, 13, 16, 20, 25, 27, 28
8കോട്ടയം-മലബാർ1, 2 ,4, 8, 11
9മട്ടന്നൂർ മുനിസിപ്പാലിറ്റി7, 12, 17, 28
10മോകേരി2, 3, 5, 6,14
11മുണ്ടേരി1, 3, 4, 6, 7, 11, 20
12പയ്യന്നൂർ മുനിസിപ്പാലിറ്റി3, 20, 21, 26
13പെർളശേരി3, 18
14രാമന്‍ത്താലി2
15ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി 2, 8, 18
16തലശ്ശേരി മുനിസിപ്പാലിറ്റി 1,10, 11,14, 23, 28
17കരിവെള്ളൂർ-പെറളം4, 10
18പെരിങോം-വൈക്കര2,3
19ചെമ്പിലോട്3, 5, 9, 14, 15, 16, 17, 19
20കതിരൂർ1, 2, 7, 12, 16, 18
21കോലയാട്2, 7, 8
22മാളൂർ1, 2, 13, 14
23ചൊക്ലി15
24തളിപ്പറമ്പ് മുനിസിപ്പാലിറ്റി 19, 30
25മയ്യില്‍6, 11,17
26കീഴാലൂർ2, 10
27കുന്നോത്തുപ്പറമ്പ് എല്ലാ വാർഡുകളും
28ആന്തൂർ1, 10, 11, 22
29പേരാവൂർ2, 6, 8, 10, 11, 16
30വേങ്ങാട്1, 3, 9,10,12, 18
31തൃപ്പങ്ങോട്ടൂർ1, 3, 9, 11, 13,15,16 , 17, 18
32ചെറുപുഴ10
33അഞ്ചരക്കണ്ടി7, 10, 15
34മങ്ങാട്ടിടം2, 3, 11
35കണ്ടോണ്‍മെന്‍റ് ബോർഡ് എല്ലാ വാർഡുകളും
36കടമ്പൂർ2, 3, 10
37പന്നിയന്നൂർ2
38കണ്ണപുരം4, 8
39അഴീക്കോട്15, 18, 23
40ഉള്ളിക്കല്‍16
41കൊലച്ചേരി9, 10
42തില്ലങ്കരി6, 7, 10
43ഇരിക്കൂർ4
44ചെറുത്താഴം10, 14, 16
45നടുവില്‍17
46എരമംകുട്ടൂർ5, 11
47പരിയാരം2, 16
48പാപ്പിനിശ്ശേരി2, 5, 12, 13
49ഏഴോം14
50പിണറായി8, 12
51എരുവേശി2, 7
52ചെറുകുന്ന്6
53ചെങ്കളായി1
54കൊട്ടിയൂർ1, 6
55മാടായി12, 14
56അറളം10
57പട്ടുവം6, 9
58കടനപ്പിള്ളി പനപ്പുഴ11, 12, 13
59കുറുമാത്തൂർ10
60കുട്ടിയട്ടൂർ11
61അയ്യംകുന്ന്6, 14
62മുഴക്കുന്ന്1, 2
63മുഴുപ്പിലങ്ങാട്6
64ധർമടം15
65കൂടാലി15
Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →