തിരുവനന്തപുരം : “സ്പീക് അപ് കേരള” യു ഡി എഫ് കാമ്പൈന്‍ തുടങ്ങുന്നു. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയതാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സെക്രട്ടറിയേറ്രിലേക്കും എന്‍ ഐ എ യുടെ അന്വേഷണം നീളുമ്പോഴും ഒന്നു സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് മുഖ്യമന്ത്രി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊറോണ പശ്ചാത്തലത്തില്‍ കൂട്ടമായ സമരപരിപാടികളില്‍നിന്നും ധര്‍ണകളില്‍ നിന്നും യു ഡി എഫ് വിട്ടു നില്‍ക്കുകയാണ്. പക്ഷെ, വെറുതെയിരിക്കില്ല.
“സ്പീക് അപ് കേരള ഘട്ടം ഒന്ന്” ആഗസ്ത് ഒന്നാംതീയതി മുതല്‍ ആരംഭിക്കും. യുഡി എഫ് എം എല്‍ എ-മാരും എം പി-മാരും വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹത്തിനിരിക്കും. ഒപ്പം തന്നെ സ്വന്തം സാമൂഹ്യമാധ്യമങ്ങള്‍ വഴി ജനങ്ങളോട് പറയുവാനുള്ളതെല്ലാം പറഞ്ഞ് സര്‍ക്കാറിനെ തുറന്നു കാട്ടും.
രണ്ടാം ഘട്ടം ആഗസ്ത് 10-ന് ആരംഭിക്കും. ഇതില്‍ കേരളത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അതത് പഞ്ചായത്ത് അംഗങ്ങളും അംഗങ്ങളില്ലാത്ത പഞ്ചായത്തില്‍ പ്രത്യേകം നിയോഗിച്ച സത്യാഗ്രഹ നേതാക്കളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സത്യാഗ്രഹം ചെയ്തു കൊണ്ട് സമരം ആരംഭിക്കും.