ദൈവമേ എന്നെ സഹായിക്കു: ആശുപത്രിയില്‍ നിന്ന് ബച്ചന്റെ ട്വിറ്റ്

മുംബൈ: കോവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ കഴിയുന്ന ബച്ചന്‍ കുടുംബത്തിലെ 4 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും അമിതാഭ് ബച്ചന്‍ നന്ദി അറിയിച്ചു. ഈ മാസം 11നാണ് ബച്ചനും മകന്‍ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്.

നിങ്ങളുടെ സ്നേഹം ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഈ സ്‌നേഹം ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ ദൈവമേ എന്നെ സഹായിക്കുവെന്നാണ് ബച്ചന്‍ ആരാധകര്‍ക്കായി ട്വിറ്ററില്‍ കുറിച്ചത്. ഞങ്ങളുടെ അഭ്യുദയകാംക്ഷികളും, ഞങ്ങളുടെ ആരാധകരും ഞങ്ങള്‍ക്ക് അചഞ്ചലമായ സ്‌നേഹവും വാത്സല്യ പരിചരണവും പ്രാര്‍ത്ഥനയും നല്‍കിയിട്ടുണ്ട്, സന്തോഷകരമായ സമയങ്ങളിലും അസുഖ സമയങ്ങളിലും നിങ്ങള്‍ ഞങ്ങളോട് അടുത്തവരായി ഇടപെടുന്നു .. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി .. ഈ സാഹചര്യങ്ങളില്‍, ആശുപത്രി പ്രോട്ടോക്കോളില്‍, നിയന്ത്രണങ്ങളില്‍! ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.

രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും പ്രായവും മറ്റു രോഗങ്ങളും പരിഗണിച്ചു ബച്ചനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. അഭിഷേകും ഒപ്പം ആശുപത്രിയില്‍ പ്രവേശിച്ചു. 12ന് കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ഹോം ക്വാറന്റീനായിരുന്നെങ്കിലും ചെറിയ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും വെള്ളിയാഴ്ചയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഗുലാബോ സീതാബോ’യാണ് അമിതാഭ് ബച്ചന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ഷൂജിത് സിര്‍കാറിന്റെ കോമഡി-ഡ്രാമയായ ‘ഗുലാബോ സിതാബോ’യില്‍ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പമാണ് അഭിനയിച്ചത്. ചിത്രം ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തത്. ചെഹ്രെ, ബ്രഹ്മാസ്ത്ര, ഝുണ്ട് എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →