കോവിഡ് ബാധിതരെ ചികത്സിച്ച ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

കുമളി: തമിഴ് നാട് തേനിക്ക് സമീപം കമ്പത്ത് ഓം കാർ ആശുപത്രി ഉടമ ഡോ.പി.പ്രദീപ് രാജാണ് മരിച്ചത്. 45 വയസായിരുന്നു.

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 17 ന് പനിയെ തുടർന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ലക്ഷണങ്ങള്‍ വ്യക്തമായപ്പോള്‍ തേനി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എങ്കിലും ബുധനാഴ്ച വൈകിട്ട് മരിക്കുകയായിരുന്നു.

കോവിഡ് ബാധിതരായ മൂന്ന് പേരെ ഡോ. പ്രദീപ് രാജ് ഓം കാർ ആശുപത്രിയിൽ ചികത്സിച്ചിരുന്നു. കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ച സംഭവം തേനി, കമ്പം മേഖലയെ കടുത്ത ആശങ്കയിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →