സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഐ എ റിമാന്‍ഡിലെടുത്തു. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമായി ഒരു കോടിയിലധികം രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു.

കൊച്ചി: സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. വീട്ടിലും ലോക്കറിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ എന്ന് എന്‍ ഐ എ കോടതിയില്‍ ബോധിപ്പിച്ചു. വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണ് എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞത്.

Read more...അന്താരാഷ്ട്രവിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ കള്ളക്കടത്തു നടത്തിയ പ്രതി സരിത്തിന്റെ മൊഴി പുറത്ത്; ഐ ടി വകുപ്പിനു കീഴിലുള്ള കെ എസ് ഐ ടി-ല്‍ ഓപ്പറേഷന്‍ മാനേജര്‍ സ്ഥാനത്തു നിന്നും മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ പുറത്താക്കി.

സ്വപ്ന, സന്ദീപ് എന്നിവരെ വെള്ളിയാഴ്ച (24-07-2020) കോടതിയില്‍ ഹാജരാക്കി. ആഗസ്ത് 21 വരെ അവരെ ഐ എന്‍ എ റിമാന്‍ഡിലെടുത്തു. സരിത്തിനെ രാവിലെ തന്നെ റിമാന്‍ഡിലെടുത്തിരുന്നു.തിങ്കളാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കൊച്ചി എന്‍ ഐ എ യുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. കഴിഞ്ഞ ദിവസം എടുത്ത മൊഴി തൃപ്തികരമല്ലെന്ന് എന്‍ ഐ എ പറഞ്ഞു. ശിവശങ്കറിന്‍റെ അറസ്റ്റ് തള്ളിക്കളഞ്ഞിട്ടില്ലെന്നും സൂചിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →