മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു.

കാസര്‍ക്കോഡ്: മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നിയമനടപടിയെടുക്കേണ്ടി വരുമെന്ന് പോലീസ് നോട്ടീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ യുവജനസംഘടനകള്‍ രംഗത്തു വന്നിരുന്നു. ആ നോട്ടിയിലൂടെ പോലീസിന്റെ മുസ്ലീം മത വിരുദ്ധതയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നോട്ടീന്റെ സദ്ദുദ്ദേശത്തെ വേറെ രീതിയില്‍ വ്യാഖ്യാനിക്കുന്നവരാണ് പ്രതിഷേധിക്കുന്നത് എന്നു പറഞ്ഞ് വിവാദനോട്ടീസ് പോലീസ് പിന്‍വലിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →