പുല്ലുവിള: പുല്ലുവിളയില്‍ അമ്പതുശതമാനത്തോളം കോവിഡ് ബാധയെന്ന വാര്‍ത്ത തെറ്റാണെന്നും അത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു.
പുല്ലുവിളയില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് അവിടത്തെ ചുമതലയുള്ള ഹെല്‍ത്ത് ഓഫീസര്‍ ഒരു വാര്‍ത്താചാനലിനോട് പറഞ്ഞിരുന്നു. അവിടത്തെ പ്രദേശവാസിയുടെ പരാതിയും അയാള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിച്ചിട്ട് രോഗനിര്‍ണയം നടത്തുന്നില്ല എന്നാണ്. ചെറുപ്പക്കാരായ ആണുങ്ങള്‍ക്ക് ടെസ്റ്റ് നടത്തുന്നില്ലെന്നാണ് ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള മറുപടിയെന്ന് ആ വ്യക്തിയും വാര്‍ത്തചാനലിനോട് പറഞ്ഞതായി അവകാശപ്പെടുന്നു.