ഇന്ത്യയിലെ 12 പൊതുമേഖല ബാങ്കുകളില്‍ ഏഴെണ്ണം സ്വകാര്യമേഖലയ്ക്ക് വില്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ 12 പൊതുമേഖല ബാങ്കുകളില്‍ ഏഴെണ്ണം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുമേഖല ബാങ്കുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കും.

എന്നാല്‍, ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ ധനമന്ത്രാലയം നിരസിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനാണ് ബാങ്കുകളുടെ വില്‍പനയെന്നാണ് സൂചന. ഇന്ത്യക്ക് അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ മതിയെന്ന് ആര്‍ബിഐ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →