മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുവദിക്കണം: മുഹമ്മദ് യൂനസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ (എംഎഫ്ഐ) പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന്
മൈക്രോഫിനാന്‍സ് രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് നോബല്‍സമ്മാനം ലഭിച്ച, പാവങ്ങളുടെ ബാങ്കര്‍ എന്നറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് യൂനസ്. നിലവില്‍ എംഎഫ്ഐകള്‍ പണത്തിനായി ബാങ്കുകളെയാണ് സമീപിക്കുന്നതെന്ന് പാന്‍ ഐഐടി ഗ്ലോബല്‍ ഇ കോണ്‍ക്ലേവില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ എംഎഫ്ഐകളെ അനുവദിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള എന്റെ അപേക്ഷ. ഇപ്പോള്‍ അവര്‍ പണത്തിനായി ബാങ്കുകളിലേക്ക് പോകുന്നു, ഇതില്‍ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിക്ഷേപം സ്വീകരിക്കാന്‍ കഴിവുള്ള ചെറുകിട ധനകാര്യ ബാങ്കുകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കണം.

ആര്‍ബിഐയില്‍ നിന്ന് ലൈസന്‍സ് നേടിയ ശേഷം ഉജ്ജിവന്‍, ജന തുടങ്ങിയ നിരവധി എംഎഫ്ഐകള്‍ ചെറുകിട ധനകാര്യ ബാങ്കുകളായി മാറിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് പണം കടം കൊടുക്കാന്‍ നിലവിലെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം താല്‍പ്പര്യപ്പെടുന്നില്ല, അതിനാല്‍ അവര്‍ക്ക് ഒരു ബദല്‍ ബാങ്കിംഗ് സംവിധാനം ആവശ്യമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു. നിക്ഷേപം സ്വീകരിക്കാന്‍ എംഎഫ്ഐകളെ അനുവദിക്കാത്തതിനാല്‍ കൂടുതല്‍ പലിശ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന സ്ഥിതി ഉണ്ടാവുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →