ദുബയ്: മകളെ അച്ഛന്‍ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ജോര്‍ദാനില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അഹ്‌ലം എന്ന യുവതിയെ പിതാവ് സിമന്റ് കട്ടകൊണ്ട് ഇടച്ചും അടിച്ചും കൊലപ്പെടുത്തിയത്. രക്ഷിക്കണേയെന്ന് നിലവിളിച്ചുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ അച്ഛന്‍ പിന്നാലെ ഓടിയെത്തി സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശരീരം നിശ്ചലമാകുന്നതുവരെ തുടരെ മര്‍ദിച്ചുകൊണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് മകളുടെ മൃതദേഹത്തിനു സമീപമിരുന്ന് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.
മാതാവിനോട് തടസം പിട്ക്കാന്‍ അഹ്‌ലം അഭ്യര്‍ഥിച്ചുവെങ്കിലും അവര്‍ ഒന്നുംമിണ്ടാതെ നില്‍ക്കുകയായിരുന്നു. പിതാവിനെ പിടിച്ചുമാറ്റാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവരെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

