സ്വപ്‌നയ്ക്ക് മനഷ്യക്കടത്തിലും പങ്കെന്ന് സൂചന; കടത്തിയത് സിനിമാ സംവിധായകന്റെ മകളെ

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്‌നയ്ക്ക് മനഷ്യക്കടത്തിലും പങ്കെന്ന് സൂചന. ഒരുവര്‍ഷം മുമ്പ് സ്വപ്‌ന ഉള്‍പ്പെട്ട സംഘം നടത്തിയ മനുഷ്യ കള്ളക്കടത്തിനേക്കുറിച്ച് എന്‍ഐഎ സംഘത്തിന് വിവരം ലഭിച്ചു. മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകന്റെ മകളെ വിദേശത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് ഉയര്‍ന്ന പരാതിയാണ് അന്വേഷിക്കുന്നത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തില്‍ നിരവധി പേരെ സ്വപ്‌നയും സംഘവും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →