അതിരപ്പിള്ളി മലക്കപ്പാറയിലേക്ക് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തി

തൃശൂര്‍: അതിരപ്പിള്ളി – മലക്കപ്പാറ വനമേഖലയിലേയ്ക്കുള്ള സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ ആദിവാസി കോളനികളിലേക്കുള്ള അവശ്യ സര്‍വ്വീസിന്റെ ഭാഗമായിട്ടാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. അതിരപ്പിള്ളി പഞ്ചായത്തിലെ ആറു മുതല്‍ പതിമൂന്ന് വരെയുള്ള വാര്‍ഡുകളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എത്തും. ആഴ്ചയില്‍ രണ്ടു ദിവസം മലക്കപ്പാറ ഭാഗത്തേക്ക് സര്‍വീസ് ഉണ്ടായിരിക്കും. ഹൈറേഞ്ച് മേഖലകളില്‍ നേരത്തെ ഓടിച്ചിരുന്ന വാഹനത്തിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മൂന്ന് മുതല്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്ന 5 ടണ്‍ കപ്പാസിറ്റിക്ക് പകരമായി 6.5 ടണ്‍ കപ്പാസിറ്റിയുള്ള വാഹനമാണ് പുതുതായി സര്‍വ്വീസ് നടത്തുക. മലക്കപ്പാറ റോപ്പാമാട്ടം ഭാഗത്തേക്കാണ് നാളെ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ സര്‍വ്വീസ് നടത്തുക.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6248/Mobile-maveli-store.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →