സ്വര്‍ണക്കടത്തു കേസില്‍ അറ്റാഷെയെ യുഎഇ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറ്റാഷെയെ യുഎഇ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു. അറ്റാഷെയുടെ ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍, തിരുവനന്തപുരത്തും യുഎഇയിലുമായി ബന്ധം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ എന്നിവ അന്വേഷണ ഏജന്‍സി പരിശോധിച്ചു. കസ്റ്റംസ് ബാഗ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മടക്കി അയക്കാന്‍ നിര്‍ദേശിച്ചതിന്റെ പിന്നിലെ കാരണം പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കി.

എന്‍ഐഎ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് അറ്റാഷെയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ അതിന് യുഎഇ സൗകര്യം ഒരുക്കും. ഇതിന് കേന്ദ്രസര്‍ക്കാരാണ് ആവശ്യപ്പെടേണ്ടത്. അറ്റാഷെയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ഗവും ക്രമീകരിക്കും. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനു കീഴിലെ അന്വേഷണ ഏജന്‍സിയാണ് അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അസ്മിയ അലി മുസൈക്രി അല്‍ അസ്മിയയെ ചോദ്യം ചെയ്തത്. കുറ്റകൃത്യം തെളിഞ്ഞാല്‍ യുഎഇയിലെ നിയമം അനുസരിച്ച് അറ്റാഷെ ശിക്ഷ അനുഭവിക്കേണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →