കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്കാണോ; മാസ്‌ക്, സാനിറ്റൈസര്‍, മൊബൈല്‍, ചാര്‍ജര്‍, തോര്‍ത്ത് മുതലായവ കരുതിക്കോളൂ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പേരാണ് ദിശയിലേക്ക് വിദഗ്‌ധോപദേശം തേടി ഫോണ്‍ ചെയ്യുന്നത്. കോവിഡ് പരിശോധനയ്ക്ക് എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ മുതലായവ കൈയില്‍ കരുതണം. നിലവില്‍ ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അവ എടുക്കാന്‍ മറക്കരുത്. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, തോര്‍ത്ത്, സോപ്പ് മുതലായ എടുക്കണം. കണ്ണട, വടി മുതലായവ ഉപയോഗിക്കുന്നവരാണെങ്കില്‍ അതും കൊണ്ടുവരണം. കൊവിഡ് പോസിറ്റീവാണെങ്കില്‍ പരിശോധനാ കേന്ദ്രത്തില്‍ നിന്ന് നേരെ ഐസൊലേഷന്‍ വാര്‍ഡിലേക്കായിരിക്കും കൊണ്ടുപോവുക.

പനി, വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസം, ശരീരവേദന, പേശിവേദന, തലവേദന, മണവും രുചിയും തിരിച്ചറിയാന്‍ കഴിയാതാവുക, വയറിളക്കം, തൊണ്ടവേദന എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ 1056, 1077, 0471 2552056 നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെനിന്നു ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് മാത്രം ആശുപത്രിയില്‍ പോവുക. സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ പരിശോധനയ്ക്ക് സ്വയം മുന്നോട്ടുവരണം.

മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകല്‍, വ്യക്തിശുചിത്വം എന്നിവകൊണ്ട് കൊറോണയെ പ്രതിരോധിക്കാനാവും. സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേ ശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →