ആന്ധ്രയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം റോഡ്‌റോളര്‍ കയറ്റി നശിപ്പിച്ചു

ഹൈദരാബാദ്: ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിച്ച മദ്യം ആന്ധ്രപ്രദേശ് പൊലീസ് ഒന്നിച്ചു കൂട്ടിയിട്ട് റോഡ്‌റോളര്‍ കയറ്റി ചതച്ചുപൊട്ടിച്ച് നശിപ്പിച്ചു. മൊത്തം 72 ലക്ഷം രൂപയുടെ മദ്യമാണ് നശിപ്പിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ലോക്ഡൗണ്‍ സമയത്ത് അനധികൃതമായ വില്‍ക്കാന്‍ ശ്രമിക്കവേ പിടിച്ചെടുത്ത മദ്യമാണിത്. മച്ചിലിപട്ടണത്തെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍വച്ചായിരുന്നു നടപടി. കര്‍ശന പരിശോധന ഇനിയും തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →