തിരുവനന്തപുരം: ശിവശങ്കരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സരിത് മൊഴി നല്‍കി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കർ ഇടപെട്ടിരുന്നുവെന്ന് സരിത് എന്‍ ഐ എ യ്ക്ക് മൊഴി നല്‍കി. ഫൈസല്‍ ഫരീദിനെ സ്വര്‍ണം അയയ്ക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് സരിത് മൊഴിയില്‍ പറയുന്നു. എന്നാല്‍ തന്റെ അസാനിധ്യത്തില്‍ അറ്റാഷെ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയതിനുശേഷം അറ്റാഷെ ദുബായിയുടെ സ്‌കൈ കാര്‍ഗോ എന്ന സ്ഥാപനത്തിന് കത്തയച്ചിരുന്നു. ആ കത്ത് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇത് വ്യാജ കത്താണോ എന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കസ്റ്റംസിന്റെ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് ബാഗ് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അറ്റാഷെ മെയില്‍ ചെയ്തിരുന്നു. സ്വപ്‌നയുടെ മെയില്‍ ഐ ഡിയില്‍ നിന്നാണ് കത്തെഴുതിയത്.
ഹൈദര്‍ ഫ്ളാറ്റില്‍ തെളിവെടുപ്പിനായി സന്ദീപ് നായരെ എന്‍ ഐ എ കൊണ്ടുവന്നു. ഒപ്പംതന്നെ നെടുമങ്ങാടിലുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. ഫോണുകളും കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കും കസ്റ്റംസ് പിടിച്ചെടുത്തു. വഴുതക്കാട്ടിലെ ഹീര ബ്ലൂബെറി ഫ്‌ളാറ്റിലും സന്ദീപിനെ തെളിവെടുപ്പിനെത്തിച്ചു.
സ്വപ്‌നയുടെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും തെളിഞ്ഞു. ശനിയാഴ്ച (18-07-2020)ന് സ്വപ്നയെ തിരുവനന്തപുരത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.സ്വപ്നയെ ഹൈദര്‍ഫ്‌ലാറ്റിലും അതിനുശേഷം സ്വപ്‌നയുടെ പി ടി പി നഗറിലെഫ്‌ളാറ്റിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. സ്വപ്നയെ ഹൈദര്‍ഫ്‌ലാറ്റിലും അതിനുശേഷം സ്വപ്‌നയുടെ പി ടി പി നഗറിലെ ഫ്‌ളാറ്റിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പാസ്ബുക്ക് അടക്കമുള്ള തെളിവുകള്‍ മുന്‍പ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. മരുതം കുഴിയില്‍ സ്വപ്‌ന സുരേഷ് മുമ്പ് വാടകയ്‌ക്കെടുത്ത വീട്ടിലും തെളിവെടുപ്പ് നടത്തി. സ്വര്‍ണം കടത്തിയതിനുശേഷം മറ്റു സ്ഥലങ്ങളില്‍ എത്തിച്ച രീതി സ്വപ്‌നയോടും സരിത്തിനോടും ചോദിച്ചറിഞ്ഞു. പക്ഷെ അവര്‍ കൊടുത്ത മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.
തെളിവെടുപ്പ് നടത്തി പുറത്തിറങ്ങിയപ്പോള്‍ സന്ദീപ് നായർ മാധ്യപ്രവർത്തകരോട് പ്രതികരിച്ചു. തനിക്ക് എന്‍ ഐ എ യിലും കോടതിയിലും വിശ്വാസമുണ്ട് എന്നാണ് സന്ദീപ് നായർ പറഞ്ഞത്.

