നെൽസൺ മണ്ടേലയുടെ മകൾ സിൻഡ് സി മണ്ടേലയുടെ കൊവിഡ് ഫലം പോസിറ്റീവെന്ന് മകൻ

ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ ഇളയ മകൾ സിൻഡ്സി മണ്ടേലയുടെ മരണ ദിവസം നടത്തിയ സ്രവ പരിശോധനയിൽ ഫലം നെ പോസിറ്റീവാണെന്ന് കണ്ടെത്തിയതായി മകൻ സോൻഡ്വ മണ്ടേലയാണ് അറിയിച്ചത്. സൗത്ത് ആഫ്രിക്കന്‍ മാദ്ധ്യമത്തോടാണ് സോന്‍ഡ്വ മണ്ടേല ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ കൊവിഡ് മൂലമാണ് സിന്‍ഡ്‌സി മരിച്ചതെന്ന് പറയാനാകില്ലെന്നും മറ്റു ചില പരിശോധനാ ഫലങ്ങളും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാക്കാനാകുവെന്നും സോന്‍ഡ്വ പറഞ്ഞു.

59 കാരിയായ ഇവർ ഡെൻമാർക്ക് അംബാസിഡറായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു മരണം. വെള്ളിയാഴ്ച സൗത്ത് ആഫ്രിക്കയാൽ സിൻഡ് സി യുടെ ശവ സംസ്ക്കാരം നടത്തും. തൊട്ട് പിറ്റേ ദിവസമായ ജൂലൈ 18 ന് ഇവരുടെ പിതാവ് നെൽസൺ മണ്ടേലയുടെ ജന്മദിനമാണെന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →