പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. മുന്‍ പഞ്ചായത്ത് അംഗം കൂടിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതിന് ചെമ്മണാംപതി ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ കിട്ടുച്ചാമി(35)ക്കാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അധികതടവ് അനുഭവിക്കണം.

2012 നവംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പന്തപ്പാറ കോളനിയില്‍ പച്ചക്കറിവില്‍ക്കാന്‍ പോയതായിരുന്നു വീട്ടമ്മ. ഏറെ വൈകീയിട്ടും കാണാതായതോടെ തിരച്ചില്‍ നടത്തി. രാത്രി എട്ടോടെയാണ് വീടിനടുത്തുള്ള മാന്തോപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ മാന്തോപ്പിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ കിട്ടുച്ചാമി മരവടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തോട്ടത്തിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കേസില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഇവര്‍ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →