കൊച്ചി: ഇക്കാര്യം ചൂണ്ടികാട്ടി മാനന്തവാടി രൂപതയിലെ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന ഫാ. റോബിൻ വടക്കുംചേരിയാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.
പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് ആവശ്യം. വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും, വിവാഹത്തിന് സഭാ അധികാരികളുടെ അനുമതി ലഭിച്ചതായും റോബിൻ പറയുന്നു.
ഇവരെ സം രക്ഷിച്ചു കൊള്ളാമെന്ന് വിചാരണ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും കുറ്റം ബലാത്സംഗമാണെന്ന് കണ്ടെത്തിയ മാനന്തവാടി കോടതി റോബിന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിവാഹം കഴിക്കാമെന്നുള്ള ഹർജ്ജി ഹൈക്കോടതിയെ കരുവായി ശിക്ഷ കുറയ്ക്കുവാനുള്ള തന്ത്രമാണിതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ ഇപ്പം നാട്ടിലുള്ള പെൺകുട്ടിക്ക് വിവാഹത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞിട്ടുള്ളതായും സർക്കാർ കോടതിയെ അറിയിച്ചു. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റോബിൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീലിന്റെ ഭാഗമായാണ് പുതിയ ഹർജ്ജി.

