തിരുവനന്തപുരം: സ്വർണ്ണം ബാഗിൽ ഒളിച്ചുകടത്തിയ സ്വപ്ന നടത്തിയ കളികളെ കുറിച്ച് വിശദീകരിക്കുന്ന പാരഡിഗാനം ഓൺലൈനിൽ വൈറലാവുകയാണ്. കോൺസുലേറ്റിനെ കോമഡി ആക്കിയെന്നും അവൾ ഇരിക്കുന്ന ഐടി വകുപ്പിൽ സെക്രട്ടറിമാരെ പുറകിൽ ആക്കിയെന്നും, പത്താം ക്ലാസുകാരിയുടെ സാലറി കണ്ടിട്ടുണ്ടോ എന്നും ചോദിക്കുന്ന പാരഡി ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നു. ഗൗരവമുള്ള ദേശദ്രോഹ പ്രവർത്തിയാണ് വിഷയമെങ്കിലും പാരഡി ഗാനങ്ങൾക്ക് സഹജമായുളള കോമഡിയുടെ സ്പർശം കൊണ്ട് ആരും ചിരിച്ചു പോകും. വെറുപ്പും ദേഷ്യവും തോന്നുന്ന സാമൂഹ്യ സാഹചര്യമാണ് ഉത്തരവാദിത്വമുള്ള പൗരന്മാരുടെ മുമ്പിൽ സ്വപ്നയിലൂടെ അവതരിച്ചിരിക്കുന്നത്. അല്പം കോമഡിയുടെ കണ്ണിലൂടെ ഇതിനെ കണ്ടാൽ ദേഷ്യം അല്പം കുറഞ്ഞിരിക്കും. പിഴച്ച കാലത്തു ജീവിക്കുമ്പോൾ കോമഡിയാണ് പഥ്യം.