സ്വപ്ന സുരേഷ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തര ഫോൺ സംഭാഷണം നടത്തിയിരുന്നു. സന്ദീപ് നായരുടെ ആഡംബര കാറിൽ നിന്ന് ചാക്കിൽ കെട്ടിയ രേഖകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വപ്ന സുരേഷ് കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞു. സന്ദീപ് നായരുടെ ആഡംബരകാർ അന്വേഷണസംഘം കണ്ടെത്തിയ കാറിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ രേഖകൾ ഉണ്ടായിരുന്നു.

നയതന്ത്ര ചാനൽ വഴി പരിശോധന ഒഴിവാക്കി കേരളത്തിലേക്ക് ഒരു വർഷത്തിലേറെയായി സ്വർണം ഒഴുകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിൻറെ ഉറവിടവും സ്വർണം എത്തിച്ചേർന്ന കേന്ദ്രങ്ങളും കൂടുതൽ അന്വേഷണത്തിലെ വെളിപ്പെടുകയുള്ളു. നികുതി വെട്ടിച്ച് സ്വർണം കടത്തി ലാഭമുണ്ടാക്കുന്നതിനപ്പുറം സ്വർണ്ണത്തിൻറെ രൂപത്തിൽ രാജ്യത്തിലേക്ക് സമ്പത്ത് കൊണ്ടുവരികയും അത് ഉപയോഗപ്പെടുത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ആയിരുന്നു ലക്ഷ്യം എന്നതിലേക്കാണ് അന്വേഷണം എത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്ന കേന്ദ്രങ്ങൾക്ക് രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെ പിന്തുണ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →