തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കർ കാറപകടത്തിൽ മരിച്ച സംഭവത്തിന് പിന്നിലെ സംശയങ്ങൾ വീണ്ടും മടങ്ങി വരികയാണ്. സംഭവസ്ഥലത്ത് അത് സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ ഷോബി എന്നയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. സരിത്തിന്‍റെ ചിത്രങ്ങൾ ടെലിവിഷനിലും മറ്റും കണ്ടതിനെ തുടർന്നാണ് ഇയാൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാര്യം ഓർത്തെടുത്തത് എന്നാണ് ഷോബി വെളിപ്പെടുത്തുന്നത്. ബാലഭാസ്കറിനെ പിതാവ് സംഭവത്തിൽ സംശയം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഡമ്മി പരീക്ഷണം പോലെയുള്ള നാടകങ്ങൾ നടത്തി ലോക്കൽ പൊലീസ് കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായത്. സരിത്തിന്‍റെ സാന്നിധ്യം അപകടസ്ഥലത്ത് ഉണ്ടായിരുന്നു എന്ന സാക്ഷിമൊഴി ഗൗരവമുള്ള ദിശയിലേക്ക് സംശയങ്ങളെ എത്തിക്കുന്നു.
വിഷ്ണു, പ്രകാശൻ തമ്പി എന്നിവരുടെ സാന്നിധ്യവും അപകടസ്ഥലത്ത് ഉണ്ടായിരുന്നു. ഇരുവരും സ്വർണക്കടത്തുമായി ബന്ധമുള്ളവരും പ്രതികളുമാണ്. സ്വപ്ന സുരേഷിന് പോലീസിലെ ഉന്നതരുമായുള്ള ഉള്ള ബന്ധം ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും തിരിച്ചറിഞ്ഞു കഴിഞ്ഞു. സന്ദീപ് നായരും സ്വപ്ന സുരേഷും നേരത്തെതന്നെ വർഷങ്ങളായി സ്വർണക്കടത്ത് ഇടപാടിൽ പങ്കാളികളായിരുന്നു എന്ന വസ്തുത സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പോലീസ് ഉന്നതരുമായുള്ള സ്വപ്ന സുരേഷിൻറെ ബന്ധം ഉപയോഗപ്പെടുത്തി ബാലഭാസ്കറുടെ മരണം സംബന്ധിച്ച് പരാതികൾ ലോക്കൽ പോലീസ് അട്ടിമറിച്ചതായി ആണ് ഇപ്പോൾ സംശയം. ബാലഭാസ്ക്കറിന്റെ പിതാവിൻറെ പരാതിയും മാധ്യമ വാർത്തകളും ചേർന്ന് സൃഷ്ടിച്ച അന്തരീക്ഷത്തെ മറികടക്കുവാൻ ആക്സിഡൻറ് പോലെയുള്ള നാടകങ്ങൾ കളിച്ച് എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് കേരള പോലീസ് അന്വേഷണപരിപാടി അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതേണ്ടി വരുന്നത്.
പ്രകാശന്‍ തമ്പിയും വിഷ്ണുവും ചേർന്ന് ബാലഭാസ്കറിനെ മറയാക്കി ഗൾഫിൽ നിന്നും സ്വർണം കടത്തിയിരുന്നു എന്ന് സംശയിക്കുന്നതായി ബാലഭാസ്കറിന്റെ പിതാവ് ആരോപിക്കുന്നുണ്ട്. ഗൾഫിൽ കലാസാംസ്കാരിക പരിപാടികൾക്ക് പോകുന്ന കലാകാരന്മാരുടെയും സാംസ്കാരിക നായകന്മാരുടെയും മടക്ക യാത്രയ്ക്കൊപ്പം സ്വർണം കടത്തുന്ന പതിവ് നേരത്തെ ഉള്ളതാണ്. ഈ വിധത്തിൽ ബാലഭാസ്കറിനെ ഉപയോഗിച്ച് സ്വർണം കടത്തി ഇരിക്കാം എന്നാണ് പിതാവ് പറയുന്നത്. അപകടസ്ഥലത്ത് സന്ദീപ് നായരുടെ സാന്നിധ്യം ആ സംഭവത്തിന് പുതിയമാനങ്ങൾ നൽകുകയാണ്. ആ കേസിൽ സന്ദീപ് നായരും സ്വപ്ന സുരേഷും ബന്ധപ്പെട്ടിരുന്നുവെങ്കിൽ അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി കേരള പോലീസിൽ ചരടുവലിച്ചത് ആരാണ്? സ്വപ്ന സുരേഷുമായി നിരന്തര ഫോൺ സംഭാഷണത്തിലൂടെ അടുപ്പവും സൗഹൃദവും തെളിയിക്കപ്പെട്ട പോലീസ് ഉന്നതർക്ക് ഇതിനുള്ള പങ്ക് എന്താണ്? സ്വപ്ന സുരേഷിന്റെ സംരക്ഷകനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ വിരാജിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ പങ്ക് എന്താണ്? കുഴിച്ചുമൂടിയ അപകട മരണം ആസൂത്രിത കൊലപാതകം ആയിരുന്നേ?നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനെ കുറിച്ചുള്ള അന്വേഷണം ഇത്തരം ചോദ്യങ്ങൾക്ക് കൂടി ഉത്തരം ആയേക്കാം.

