രാഹുൽഗാന്ധി – സച്ചിൻ പൈലറ്റ് ചർച്ചകൾ വിജയിച്ചില്ല എങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് ഗവൺമെൻറ് അട്ടിമറിയാൻ സാധ്യത

ജയ്പൂർ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിൻറെ പാതയിൽ രാജസ്ഥാനും നീങ്ങുന്നു എന്ന് സൂചന. 30 എം എൽ എമാരുടെ പിന്തുണ അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച ജ്യോതിരാദിത്യ സിന്ധ്യ സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. രാജസ്ഥാനിൽ സർക്കാർ ന്യൂനപക്ഷമായി ഇരിക്കുക ആണ് എന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനു സച്ചിൻ പൈലറ്റ് അവകാശവാദവും ഉന്നയിച്ചു കഴിഞ്ഞു. കുറച്ച് നിലപാടിലാണ് സച്ചിൻ പൈലറ്റ് മുന്നേറുന്നത്. ദേശീയ തലത്തിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങൾ അധികാരം ഏൽപ്പിച്ചു എങ്കിലും മധ്യപ്രദേശിൽ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ സർക്കാറിന്റെ തകർച്ചയിൽ കലാശിച്ചു. രാഹുൽ ഗാന്ധിയുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തിയിരുന്ന യുവ നേതാക്കളിൽ ഒരാളായിരുന്നു ജോതിരാദിത്യ സിന്ധ്യ. എന്നിട്ടും കമൽനാഥിന്റെ മുന്നിൽ കോൺഗ്രസ് വഴങ്ങി ജ്യോതിരാദിത്യ സിന്ധ്യയെ തള്ളിക്കളഞ്ഞു. പ്രതീക്ഷിച്ച തിരിച്ചടി തന്നെ ഉണ്ടായി. സർക്കാറിന് തകർത്തുകൊണ്ട് സിന്ധ്യ ബിജെപിയിൽ ചേക്കേറി. ബിജെപിയും സർക്കാരിലും മെച്ചപ്പെട്ട പദവികൾ ലഭിച്ച സിന്ധ്യയുടെ രാഷ്ട്രീയ നില സുരക്ഷിതമാണ് ഇപ്പോൾ. അതിൻറെ തനിയാവർത്തനമായി രാജസ്ഥാൻ മാറി കൂടായ്കയില്ല. രാഹുൽ ഗാന്ധിയുമായി ഏറ്റവുമൊടുവിൽ ചർച്ച നടത്തുവാൻ സച്ചിൻ പൈലറ്റ് സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയേയും മാറ്റി പകരം മുഖ്യമന്ത്രി പദവി ഏൽപ്പിക്കണം എന്നതാണ് ആവശ്യം. ഇത് അംഗീകരിച്ചില്ല എങ്കിൽ ചർച്ച കൊണ്ട് പ്രയോജനം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. 30 എം എല്‍ എ മാരുമായി സച്ചിൻ കോൺഗ്രസ് വിടും. കോൺഗ്രസ് ഭരണം രാജസ്ഥാനിൽ തകരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →