പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണംനടത്തിയ പ്രതികള്‍ പിടിയില്‍

കല്‍പ്പറ്റ: പീച്ചങ്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ സിറാജിന്റെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും ആഡംബര വാച്ചുകളും മോഷ്ടിച്ച കേസിലെ പ്രതികളെ വെള്ളമുണ്ട സിഐ എം എ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ സുധീഷ് (30), തൊണ്ടിമുതലുകള്‍ കച്ചവടംചെയ്ത തങ്കച്ചന്‍ എന്ന വര്‍ഗീസ് (54), പായോട് ഇബ്രാഹിം (62), ആനപ്പായിപടി ആര്‍ വിപിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ ഡ്രൈവറാണ് സിറാജ്.

കഴിഞ്ഞ മാസം 14നാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഓടുപൊളിച്ച് അകത്ത് കയറി 10 പവനോളം സ്വര്‍ണവും രണ്ട് ആഡംബര വാച്ചുകളും സുധീഷ് കവര്‍ന്നത്. സംഭവസ്ഥലത്ത് ഒരു പര്‍ദയും ഷാളും ഉപക്ഷിച്ചിരുന്നു. അവ ആളെ തിരിച്ചറിയാതിരിക്കാന്‍ മോഷ്ടാവ് ഉപയോഗിച്ച തന്ത്രമാണെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് തൊണ്ടിമുതലുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയും കൂട്ടുപ്രതികളും വലയിലായത്. ഇതില്‍ മോഷണം നടത്തിയ സുധീഷിനെതിരേ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. തൊണ്ടിമുതലായ സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തുവരുകയാണ്. ആഡംബര വാച്ചുകളില്‍ ഒരെണ്ണം പൊലീസ് കണ്ടെത്തി. പ്രതികളെ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം കോടതി മുമ്പാകെ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →