തിരുവനന്തപുരം: തീകൊളുത്തി അധ്യാപിക ജീവനൊടുക്കി. പിന്നാലെ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ കര്‍ണികാരത്തില്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനായിരുന്ന സി പി മുരളീധരന്‍നായരാണ്(57) മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രി 11 മണിയോടെയാണ് മുരളീധരന്‍നായരുടെ ഭാര്യ ബിന്ദു (47) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുരളീധരന്‍നായര്‍ക്ക് പൊള്ളലേറ്റിരുന്നു. സമീപവാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് വൈകീട്ടോടെ ബിന്ദു മരിച്ചു.
70 ശതമാനം പൊള്ളലേറ്റ മുരളീധരന്‍നായര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരിക്കെയാണ് വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. ജനാര്‍ദനപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയാണ് ബിന്ദു. ഏക മകള്‍ അനാമിക സംഭവസമയത്ത് ബന്ധുവീട്ടിലായിരുന്നു.

