നാലാം വയസില്‍ സ്പാനിഷ് ഫ്ളൂ, ഇപ്പോ കൊവിഡ്: 106കാരന്‍ അതി ജീവിച്ചത് രണ്ട് മഹാമാരികളെ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പോലെ ലോകം മുഴുവന്‍ വ്യാപിച്ച സ്പാനിഷ് ഫ്ളൂവിനെ നാലാം വയസില്‍ അതിജീവിച്ച ഡല്‍ഹി സ്വദേശി 106ാം വയസില്‍
കൊറോണ വൈറസ് ബാധയില്‍ നിന്നും മുക്തനായി. ഡല്‍ഹി സ്വദേശിയായ മുക്താര്‍ മുഹമ്മദാണ് ആ 106കാരന്‍. എന്നാല്‍ സ്പാനിഷ് ഫ്ളൂവിനേക്കാള്‍ ഭീകരമാണ് കോവിഡ് എന്നാണ് അദ്ദേഹം പറയുന്നത്. 106 വര്‍ഷത്തിനിടെ ഇത്രയും വലിയൊരു മഹാമാരി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1918-ലാണ് സ്പാനിഷ് ഫ്ളൂ ലോകമാകെ പടര്‍ന്ന് പിടിച്ചത്. അന്ന് നാലുവയസുകാരനായിരുന്നു അദ്ദേഹം. അന്നത്തെ പ്രതിസന്ധിയില്‍ പിടിച്ചുനിന്ന കുടുംബത്തില്‍ അവശേഷിക്കുന്ന ഏക കണ്ണി. എന്നാലിപ്പോള്‍ കൊവിഡ് 19 ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയും എഴുപതുകാരനായ മകനുമെല്ലാം വീണുപോയി. എല്ലാവരും രോഗമുക്തി നേടിയിട്ടുണ്ട്. പക്ഷേ അവരെക്കാളെല്ലാം വേഗത്തില്‍ രോഗം ഭേദമായത് 100 കടന്ന ഈ വയോധികനാണെന്നത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരുപോലെ സന്തോഷവും അത്ഭുതവും പകരുകയാണ്.

സ്പാനിഷ് ഫ്ളൂ കാലത്തെ അതിജീവിച്ച്, ഇപ്പോള്‍ കൊറോണയേയും അതിജീവിച്ച ദില്ലിയിലെ ആദ്യത്തെ കേസ് ആണ് ഇദ്ദേഹത്തിന്റേത്.
ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ഇദ്ദേഹവും കുടുംബവും ചികിത്സയിലിരുന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →