കൊച്ചി: 08-07-2020 വ്യാഴാഴ്ച സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി സ്വീകരിച്ചിരുന്നു.
സ്വര്‍ണക്കടത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ബന്ധപ്പെട്ടിട്ടില്ല എന്നും ഒരു ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞു. കോണ്‍സുലേറ്റ് ജനറിന്റെ ചുമതലയിലുള്ള റാഷീദ് ഖാമീസ് അല്‍ ശെയിെയിലി പറഞ്ഞതനുസരിച്ചാണ് നയതന്ത്ര പാഴ്‌സല്‍ വിട്ടുകൊടുക്കാന്‍ താന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു.
കോണ്‍സുലേറ്റിനു വേണ്ടി അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ജോലി ചെയ്തു കൊടുക്കാറുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. ജൂണ്‍ 30-ന് കോവിഡ് പശ്ചാത്തലത്തില്‍ ഡിസ്പാച്ച് ചെയതു കിട്ടാത്ത പാഴ്‌സലിനെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ ഒന്നിനാണ് വിളി വന്നത്. അതനുസരിച്ച് കസ്റ്റംസില്‍ വിളിച്ച് പറഞ്ഞിരുന്നു. അതല്ലാതെ പാഴ്‌സലില്‍ എന്താണുണ്ടായിരുന്നതെന്ന് തനിക്കറിയില്ലെന്നും അതിനെ പറ്റി വിവരം നല്‍കാന്‍ തന്റെ കയ്യില്‍ ഒന്നുമില്ലാത്തതുകൊണ്ട് ജാമ്യം നല്‍കണമെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.
രണ്ടു ദിവസം മുമ്പാണ് ജാമ്യാപോക്ഷ നല്‍കിയതെന്നും അത് കോടതി സ്വീകരിച്ചത് ബുധനാഴ്ച, 08-07-2020 നാണെന്നും അഡ്വ. രാജേഷ്‌കുമാര്‍ പറഞ്ഞു. അവര്‍ എങ്ങനെയാണ് അപേക്ഷ കൈമാറിയെന്ന് വെളിപ്പെടുത്താനാവില്ലെന്നും അവര്‍ എവിടെയെന്ന് എന്വേഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും രാജേഷ് കുമാര്‍ പറഞ്ഞു. വക്കാലെടുക്കാന്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്നും വക്കീല്‍ കൂട്ടിച്ചേര്‍ത്തു.

