അബൂദബി: കൊവിഡ് രോഗികളെ പൊലീസ് നായകളെ ഉപയോഗിച്ച് മണത്തറിയാമെന്ന് യുഎഇയില്‍ തെളിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയംവരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചെന്ന് സംശയമുള്ള വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച് അടച്ചശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്.
ഒരേസമയം നിരവധി ആളുകളുടെ സാംപിളുകള്‍ മണപ്പിക്കുമ്പോള്‍ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികില്‍ മാത്രമേ പൊലീസ് നായ നിന്നുള്ളൂ. 92 ശതമാനം കൃത്യതയോടെയുള്ള ഫലമാണു ലഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടര്‍ന്ന് ഇത്തരം നായകളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ വ്യാപകമാക്കാനാണ് തീരുമാനം.

