വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ മൂക്കിനിടിച്ച് ഉപദ്രവിക്കുന്നത് കണ്ട ഭാര്യ പോലീസുകാരെ പൊതിരെ തല്ലുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് അനത്തൂർ ഗ്രാമത്തിലാണ് സംഭവം.
തൂത്തുക്കുടിയിലെ പോലീസ് കസ്റ്റഡി മരണത്തിന്റെ കേസ് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഈ വീഡിയോ വൈറലായി മാറി. സംഭവത്തില്‍ ദൃശ്യങ്ങളില്‍ കാണുന്ന പോലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം വില്ലുപുരം പോലീസ് തന്നെ പുറത്തുവിട്ടു.
വി മുത്തുരാമന്‍ (26) ഒരു ഫാംമിലെ പണിക്കാരനാണ്. ശരിയായ ഉത്തരമില്ലാത്ത വീട്ടിലാണ് കഴിയുന്നത്. ഭവനനിര്‍മാണ പദ്ധതിയുടെ ലിസ്റ്റില്‍ ഇവരുടെ വീടും ഉള്‍പ്പെടുന്നുണ്ട്. ഈ ജോലി ഏറ്റെടുത്ത് ചെയ്യുന്ന സുഭാഷ് ചന്ദ്രബോസ്(28) എന്ന കോണ്‍ട്രാക്ടറാണ്.
സുഭാഷ് മുത്തുമാരനും ഭാര്യ സരതി (24) യുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തിരുവണ്ണൂര്‍ പോലീസ് എസ് ഐ തങ്കവേലുവും കോണ്‍സ്റ്റബിള്‍ മുരുകനും സ്ഥലത്തെത്തി മുത്തുമാരനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. വാക്കു തര്‍ക്കമുണ്ടാക്കിയ മുത്തുമാരനെ പോലീസ് മൂക്കിനിടിച്ചു. വീണ്ടും ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ സരതി ഇടപെട്ടു. പോലീസുകാരനെ തല്ലി.
വില്ലുപുരം ഡി വൈ എസ് പിയും റവന്യൂ ഉദ്യോഗസ്ഥരും മുത്തുമാരന്റെ വീട് സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ആരോപണ വിധേയരായ പോലീസ് കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ് പി അറിയിച്ചു.