തിരുവനന്തപുരം കഴക്കൂട്ടത്ത് അക്രമികളുടെ വിളയാട്ടം മൂന്നുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടം പള്ളിപ്പുറത്ത് വീടുകളും വാഹനങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തു. പള്ളിപ്പുറം കുഴിക്കാലായ്ക്കല്‍ റഹ്മത്തിന്റെയും സഹോദരന്‍ മസൂദിന്റെയും വീടിനുനേരെയാണ് ആക്രണമണമുണ്ടായത്. വീടിന്റെ നിര്‍മാണസാമഗ്രികള്‍ ഇറക്കി വയ്ക്കുന്നതുമായ ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണം. പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.

മസൂദിന്റെ വീടിന് നിര്‍മാണസാമഗ്രികള്‍ ഇറക്കിയപ്പോള്‍ അയല്‍വാസികളായ രണ്ടുപേര്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടെന്ന് വീട്ടുകാര്‍ പറയുന്നു. നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് പൊലീസ് എത്തിക്കഴിഞ്ഞാണ് ലോഡ് ഇറക്കാന്‍ സാധിച്ചത്. ഇതിന്റെ പേരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഇവര്‍ മസൂദിന്റെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. അക്രമികളെ ഭയന്ന് സഹോദരി റഹ്മത്തിന്റെ വീട്ടിലാണ് രാത്രി താമസിച്ചത്.

രാത്രി ഒരുമണിയോടുകൂടി മാസ്‌ക് ധരിച്ച് ഒരു സംഘമെത്തി മസൂദിന്റെയും റഹ്മത്തിന്റെയും വീടിന്റെ ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. വീടിനു മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും തല്ലിത്തകര്‍ത്തു. ശബ്ദംകേട്ട് എത്തിയ നാട്ടുകാരെ അക്രമികളെ മാരകായുധങ്ങള്‍കാട്ടി ഭയപ്പെടുത്തി ഓടിച്ചു. താമസിയാതെ പൊലീസ് എത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. സംഭവവുമായ ബന്ധപ്പെട്ട് മൂന്നുപേരെ പിന്നീട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →