ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാസിയാബാദിലെ മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ(06-07-20)ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പിറന്നാള്‍ ആഘോഷത്തിന് ഉപയോഗിക്കുന്ന മെഴുകുതിരികള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ജില്ലാ കലക്ടറും പോലിസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും അടിയന്തിര സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി.