റഷ്യയിലെ വ്‌ലാഡിവോസ്റ്റോക് നഗരം ചൈനയുടേതെന്ന് അവകാശവാദം; റഷ്യയുമായി കൊമ്പുകോര്‍ക്കുന്നു

മോസ്‌കോ: റഷ്യയിലെ വ്‌ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന. 19ാം നൂറ്റാണ്ടില്‍ വ്‌ലാഡിവോസ്റ്റോക്ക് ചൈനയുടെ ഭാഗമായിരുന്നുവെന്ന അവകാശവാദവുമായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താചാനലായ ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകന്‍ ഷെന്‍ ഷിവെയ്മാണ് രംഗത്തുവന്നത്. വ്‌ലാഡിവോസ്റ്റോക്ക് 1860ലുണ്ടായ രണ്ടാം കറുപ്പ് യുദ്ധത്തില്‍ ചൈനയില്‍നിന്ന് ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും ചേര്‍ന്ന് പിടിച്ചെടുത്തതാണെന്നാണ് ഷെന്‍ ഷിവെയ്മിന്റെ വാദം. ഇതിനെ പിന്തുണച്ച് പല ചൈനീസ് നയതന്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരും രംഗത്തുവന്നിട്ടുണ്ട്. പ്രസ്താവനയെപ്പറ്റി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →