പോലീസ് ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ വെടി വച്ചു കൊന്ന വികാസ് ദുബെയെ അക്രമകാരിയാകാന്‍ സഹായിച്ചത് രാഷ്ട്രീയ നേതാക്കള്‍

കാണ്‍പൂര്‍: പോലീസ് ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ വെടി വച്ചു കൊന്ന വികാസ് ദുബെ ബിക്കരൂ ഗ്രാമത്തിലെ കര്‍ഷകന്റെ മകനായി ജനിച്ചു. 1990-ല്‍ പിതാവിന് നേരിട്ട അപമാനത്തിന് പകരം ചോദിക്കാന്‍ ദിബ്ബ നിവാഡ ഗ്രാമത്തില്‍ ചെന്ന കുട്ടിയായ വികാസ് അവിടുത്തെ കര്‍ഷകരെ കൊന്നു പ്രതികാരം തീര്‍ത്തു. അന്നുമുതല്‍ തുടങ്ങിയ ഗുണ്ടാ വൃത്തി പല രാഷ്ട്രീയ പാര്‍ട്ടികളുടേയും ഗ്രാമത്തലവന്മാരുടെയും പിന്തുണയോടെ വളര്‍ന്നു. ആ ഗ്രാമത്തില്‍ ബ്രാഹ്‌മണന്മാരും താഴ്ന്ന ജാതിക്കാരും തമ്മില്‍ സംഘട്ടനം നടന്നിരുന്നു. ഇരുകൂട്ടരും അവരുടെ ആവശ്യങ്ങള്‍ക്ക് വികാസിനെ ഉപയോഗിക്കാന്‍ തുടങ്ങി. പലയിടങ്ങളിലും അക്രമങ്ങള്‍ നടത്താന്‍ തുടങ്ങി. പോലീസ് കസ്റ്റഡിയിലെടുത്താല്‍ നേതാക്കന്മാര്‍ ഫോണില്‍ ബന്ധപ്പെടും. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ പോലീസ് തിരിഞ്ഞു നോക്കാതെയായി. ഇങ്ങനെ ഗുണ്ടയായി വളര്‍ന്ന വികാസ് ദുബെ ഉത്തര്‍പ്രദേശിലെ പിടികിട്ടാപ്പുള്ളിയാണ്. കോണ്‍ഗ്രസ്, ബിജെപി എസ്പി, ബിഎസ്പി തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും പിന്തുണ അയാള്‍ക്ക് ലഭിച്ചു.

പോലീസിനെതിരായ ആക്രമണം, ബിസിനസുകാരില്‍ നിന്ന് കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ കുപ്രസിദ്ധനായി. 1993 മുതല്‍ ഇയാള്‍ക്കെതിരെ 60 കേസുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് കേസുകളില്‍ ജീവപര്യന്തം തടവ് ഉള്‍പ്പെടെ. എന്നാല്‍ രണ്ട് കേസുകളിലും ജാമ്യം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. കാഞ്ചതി മേധാവി വേദപ്രകാശിന്റെ സഹോദരനെ കൊന്ന് സപ്ലൈ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് സിങ്ങിനെ ആക്രമിച്ച കേസില്‍ ദുബെയെ പിടിക്കുന്നതിന് 2017 സെപ്റ്റംബറില്‍ അന്നത്തെ എസ്എസ്പി സോണിയ സിംഗ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2017 ഒക്ടോബര്‍ 31 ന് ലഖ്നൗവില്‍ എസ്ടിഎഫ് അറസ്റ്റ് ചെയ്തു.

വികാസിന്റെ ക്രിമിനല്‍ തലം പൂര്‍വാഞ്ചലിലെ പല ജില്ലകളിലും ഉണ്ട്. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്, ബിജെപി മുതലായ സംസ്ഥാനത്തെ എല്ലാ പ്രധാന പാര്‍ട്ടികളിലും ഉണ്ടായിരുന്ന സ്വാധീനം വികാസിന്റെ ശക്തിയായിരുന്നു. ബിഹ്ലൗര്‍ നിയമസഭാ മണ്ഡലത്തില്‍, ഒരു നേതാവിനും അയാളെ എതിര്‍ക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മുന്‍ ബിഎസ്പി മന്ത്രിയായ ഇപ്പോഴത്തെ ബിജെപി എം എല്‍ എ-യും ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒരു മുന്‍ എംപിയും മുമ്പൊരിക്കല്‍ വികാസ് ദുബെയെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ധര്‍ണ ഇരിക്കുകയുണ്ടായി. വികാസിനെതിരെ ഒരു ഏറ്റുമുട്ടല്‍ അവരെ ഭയപ്പെടുത്തിയിരുന്നു. ശിവാലി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിലുണ്ടായ സഹമന്ത്രി സന്തോഷ് ശുക്ല കൊലപാതകക്കേസിലെ പ്രധാന പ്രതിയായിരുന്ന വികാസ് ഒരെതിര്‍പ്പുമില്ലാതെ പോലീസിന് കീഴടങ്ങുകയായിരുന്നു. ദൃക്‌സാക്ഷിയില്ല എന്ന ഒറ്റ കാരണത്താല്‍ കേസില്‍ നിന്നും ഒഴിവായി.

എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്, ബിജെപി എന്നീ സര്‍ക്കാരുകളില്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടക്കുകയും വഞ്ചകര്‍ കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും വികാസ് ദുബെയെ ഒരിക്കലും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പലതവണ അറസ്റ്റിലായെങ്കിലും കൊല്ലപ്പെടാതിരിക്കാന്‍ നേതാക്കന്മാര്‍ അയാളുടെ പടച്ചട്ടയായി നിലനിന്നിരുന്നു. ഒരു ബിജെപി എംപി, മുന്‍ എംപി, ബിഎസ്പിയില്‍ നിന്നും കൂറു മാറി ബി ജെ പിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി,യായിരുന്ന എം എല്‍ എ, മുന്‍ ബിജെപി മന്ത്രി, കോണ്‍ഗ്രസ് നേതാവ്, ബിഎസ്പി എംപി, എസ്പിയുടെ എംഎല്‍സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബിഎസ്പില്‍ നിന്നും എസ്പിയിലേക്ക് കൂറുമാറിയ ഒരു മുന്‍ എംഎല്‍എ, എസ്പി വിട്ടുപോയ ഒരു മുന്‍ മന്ത്രി തുടങ്ങി നിരവധി പേര്‍ എല്ലായ്‌പ്പോഴും അയാളെ പിന്തുണച്ചിട്ടുണ്ട്. വികാസ് ദുബെ റാനിയ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

2002 ല്‍ ബിഎസ്പി സര്‍ക്കാരിന്റെ സമയത്ത് വികാസിന്റെ പ്രവര്‍ത്തന പരിധി ബിഹ്‌ളൗര്‍, ശിവരാജ്പൂര്‍, റാനിയ, ചൗബെപൂര്‍ എന്നിവിടങ്ങളിലേക്ക് പരന്നു. പത്തിലധികം ഗ്രാമങ്ങളില്‍ അയാളുടെ കടന്നു കയറ്റം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി. ഈ അന്തരീക്ഷത്തില്‍ വികാസ് 15 വര്‍ഷത്തോളം ജില്ലാ പഞ്ചായത്ത് അംഗമായി വര്‍ത്തിച്ചു. 1995 മുതല്‍ 2000 വരെ അദ്ദേഹം ബിക്കരു ഗ്രാമതലവനായിരുന്നു. സീറ്റ് റിസര്‍വ് ചെയ്തപ്പോള്‍, രാജ്കുമാറിന്റെ ഭാര്യയെ എതിരില്ലാതെ ആ സ്ഥാനത്തിരുത്തി ബിഎസ്പിയുടെ തന്നെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് അംഗമായി. ഇതിനുശേഷം, സഹോദരന്‍ അനുരാഗ് ദുബെയെ പഞ്ചായത്ത് അംഗമാക്കി. 2015 ലെ തിരഞ്ഞെടുപ്പില്‍ ഭാര്യ തൃച്ച ദുബെയെ ബിഎസ്പിയുടെ പിന്തുണയോടെ പഞ്ചായത്ത് മെമ്പറാക്കി. ഈ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ജനങ്ങള്‍ പരസ്യമായി പ്രതിഷേധിച്ചില്ല.

2000 നവംബര്‍ 14-ന് ശിവാലിയിലെ താരചന്ദ്ര ഇന്റര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ കൊലചെയ്യപ്പെട്ടു. 2008 ല്‍ ഈ കേസില്‍ വികാസിന് ജീവപര്യന്തം തടവ് ലഭിച്ചു. 2002 ഒക്ടോബര്‍ 22 ന് ശിവലി നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലല്ലന്‍ വാജ്പേയിയുടെ വീട്ടില്‍ ബോംബാക്രമണവും വെടിവയ്പും ഉണ്ടായി.. ഇതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജയിലില്‍ ശിക്ഷയിലിരിക്കെ ഈ കോലപാതകത്തിന്റെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വികാസിന് 2012 ല്‍ ജീവപര്യന്തം തടവ് ലഭിച്ചു. രണ്ട് കേസുകളിലും ജാമ്യത്തില്‍ വിട്ടു.

ഇതു കൂടാതെ ബിക്കരു, ഭീഡി, സുജ്ജ നിവാദ, മദാരിപൂര്‍ തുടങ്ങിയ 24ഓളം ഗ്രാമങ്ങളുടെ തലവനായി തുടര്‍ന്നു. 2015 മുതല്‍ പിതൃസഹോദരന്റെ പുത്രന്‍ അതുല്‍ ദുബെയുടെ പത്‌നി അഞ്ജു ദുബെ ഗ്രാമ പ്രാധാനിയാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →