ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ മുഴുവന്‍ സ്മാരകങ്ങള്‍ക്കും ഈ മാസം ആറാം തിയ്യതി മുതല്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങാമെന്ന് കേന്ദ്രമന്ത്രാലയം. കൊവിഡ് പ്രോട്ടോക്കോളോടു കൂടിയായിരിക്കണം ഇവ തുറക്കേണ്ടതെന്നും സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. ആര്‍ക്കിയോളജിക്കല്‍ ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 3, 691 സ്മാരകങ്ങള്‍ മാര്‍ച്ച് 17 മുതല്‍ അടച്ചിട്ടിരിക്കുകയാണ്
കോവിഡ് വ്യാപനം പരിശോധിച്ചശേഷം ഓരോ സംസ്ഥാനങ്ങള്‍ക്കും സ്മാരകങ്ങള്‍ തുറക്കുന്ന കാര്യം തീരുമാനിക്കാം . ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തുവകുപ്പിന് കീഴിലെ 820ഓളം സ്മാരകങ്ങള്‍ തുറന്നിരുന്നു. ഇതില്‍ വടക്കേ ഇന്തയിലുള്ള 114 സ്മാരകങ്ങള്‍, മദ്ധ്യ ഇന്ത്യയില്‍ നിന്നുള്ള 155 എണ്ണം, പടിഞ്ഞാറുള്ള 170 എണ്ണം, തെക്ക് നിന്നുള്ള 279 എണ്ണം , കിഴക്കന്‍ മേഖലയിലുള്ള 103 എണ്ണം എന്നിവ ഉള്‍പ്പെടുന്നു.