ചികിത്സ ഭേദമായ ആള്‍ക്ക് കൊവിഡ് തിരികെവന്നു. അപൂര്‍വ പ്രതിഭാസം കോട്ടയത്ത് 27കാരിയില്‍

കോട്ടയം: വിദേശത്ത് ചികിത്സിച്ച് ഭേദമായശേഷം നാട്ടിലെത്തിയ യുവതിക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. കോട്ടയം പായിപ്പാട് സ്വദേശിയായ 27കാരിക്കാണ് കേരളത്തില്‍ ആദ്യമായി ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നടത്തിയ ടെസ്റ്റില്‍ നെഗറ്റീവായ ശേഷമാണ് യുവതി നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്.

യുവതിയെ കഴിഞ്ഞ മാസം 10ന് ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഇവര്‍ രോഗമുക്തരായി. തുടര്‍ന്ന് കഴിഞ്ഞമാസം 19ന് നാട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരോടും ആരോഗ്യവകുപ്പ് ക്വാറന്റയിനിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ക്വാറന്റയിനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →