വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനും എതിരേ ബലാത്സംഗക്കേസ്

അഹ്മദാബാദ്: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകനും ബന്ധുവിനുമെതിരേ ബലാത്സംഗക്കേസ്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി സിനിമാ സഹസംവിധായകന്‍ പീഡിപ്പിച്ചെന്നാണ് സിനിമാപ്രവര്‍ത്തകയുടെ പരാതി. 18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഹസംവിധായകനെതിരെ പരാതിയുമായി രംഗത്തുവന്നത്.

ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ആരോപണവിധേയനായ സഹസംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പിന്നീട് സഹസംവിധായകനും അയാളുടെ ബന്ധുവും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ടബലാത്സംഗം ചെയ്തു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കുമെതിരേ ലൈംഗിക പീഡനത്തിനും പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →