കൊവിഡ് ബാധിതയെന്ന് ടെലിവിഷന്‍ അവതാരക അദിതി ഗുപ്ത

മുംബൈ: തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ടെലിവിഷന്‍ അവതാരക അദിതി ഗുപ്ത. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കിസ് ദേശ് മെന്‍ ഹായ് മെറാ ദില്‍, ഇഷ്‌ക്ബാസ് എന്നീ പരിപാടികളിലൂടെ പ്രശസ്തയായ താരമാണ് അദിതി. കൊവിഡിനെ പ്രതിരോധിച്ചാല്‍ മതി ഭയപ്പെടേണ്ടതില്ലെന്ന സന്ദേശവുമായി വന്ന താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നിങ്ങള്‍ക്ക് കൊറോണ ബാധിച്ചാല്‍ ലജ്ജിക്കേണ്ട കാര്യമില്ല. കൃത്യസമയത്ത് ഒരാള്‍ക്ക് അസുഖമുണ്ടെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്. അതാണ് നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം, ആര്‍ക്കും ഇത് ബാധിക്കാം. ചെറിയ ലക്ഷണങ്ങളുണ്ടെങ്കിലും പോലും നിങ്ങള്‍ സ്വയം ക്വാറന്റയിനില്‍ പോവുക. പരിശോധന നടത്തുക- എന്നാണ് താന്‍ കോവിഡ് ബാധിതയാണെന്നതിനൊപ്പം അവര്‍ കൂറിച്ചിരിക്കുന്നത്.

മണം അറിയാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍ പെടുകയും പരിശോധന നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു ഞാന്‍ നടത്തിയ ആദ്യ ചുവട്.
ഒപ്പം സ്വയം ക്വാറന്റൈനില്‍ പോവുകയും ചെയ്തു. ഒരു ലക്ഷണമില്ലാത്തതെ തന്നെ 7 മുതല്‍ 8 ദിവസമായി ഞാന്‍ ഒരു മുറിയില്‍ ഒതുങ്ങി കഴിഞ്ഞു. ഈ സമയത്ത് ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും വലിയ പിന്തുണ ലഭിച്ചു. 2018ലാണ് അദിതി കബീര്‍ ചോപ്രയെ വിവാഹം ചെയ്തത്. എനിക്ക് എന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. അവര്‍ എന്നെ നിരന്തരം സഹായിച്ച് കൊണ്ടിരുന്നു. ഇപ്പോള്‍ എനിക്ക് മണമറിയാനുള്ള കഴിവ് തിരിച്ചുകിട്ടിയിട്ടുണ്ട്. അടുത്ത 10 ദിവസത്തേക്ക് കൂടി എന്നെത്തന്നെ ക്വാറന്റ് ചെയ്യും. നന്നായി ഭക്ഷണം കഴിക്കുകയും ശരിയായി മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →