നൃൂഡല്‍ഹി: ഹഡ്‌കോ അതിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ അനിതരസാധാരണമായ സാമ്പത്തിക പ്രകടനം നടത്തിയതായി ഹഡ്‌കോ ചെയര്‍മാന്‍ മാനേജിംഗ് ഡയറക്ടര്‍ (സി.എം.ഡി) എം. നാഗരാജ് അറിയിച്ചു. 2019-20 വര്‍ഷത്തെ ഹഡ്‌കോയുടെ കരുത്തുറ്റപ്രകടനത്തിന്റെ പ്രസക്തഭാഗങ്ങള്‍ അദ്ദേഹം വിവരിച്ചു.
സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ മൊത്തലാഭത്തില്‍ 45% വളര്‍ച്ചയ്ക്ക് സാക്ഷ്യവഹിച്ചുകൊണ്ടാണ് എക്കാലത്തേയും മികച്ചപ്രകടനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 2019-20ല്‍ മൊത്തലാഭം 1708.42 കോടി രൂപ എന്ന എക്കാലത്തേയും ഉയര്‍ന്നനിലയിലെത്തി. 2018-19ല്‍ 1180.15 കോടിയായിരുന്ന മൊത്തലാഭമാണ് 2019-20ല്‍ ഈ നിലയില്‍ എത്തിയത്.
മൊത്തമൂല്യത്തില്‍ ഹഡ്‌കോയ്ക്ക് 13%ന്റെ വളര്‍ച്ചയാണുണ്ടായത്. 2018-19ല്‍ 10955.77 കോടിയായിരുന്ന മൊത്തമൂല്യം 2019-20ല്‍ 12,343.49 കോടിയായി ഉയര്‍ന്നു. മൊത്തം വരുമാനത്തിലൂം 35%ന്റെ കുതിച്ചുചാട്ടമാണുണ്ടായത്.
ഓഹരിപങ്കാളികളുടെ അംഗീകാരത്തിന് വിധേയമായി ഹഡ്‌കോ എക്കാലത്തേയും ഏറ്റവും വലിയ ഡിവിഡന്റ് ആയി പ്രതി ഓഹരിക്ക് 3.10 രൂപയും അംഗീകരിച്ചിട്ടുണ്ട്. 2020 മാര്‍ച്ചില്‍ നല്‍കിയ ഇടക്കാല ഡിവിഡന്റ് ആയ പ്രതി ഓഹരിക്ക് നല്‍കിയ 0.75രൂപയും ഇതില്‍ ഉള്‍പ്പെടും
ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയാസ്ഥിയായ 0.19% മാണ് ഹഡ്‌കോയുടേത്. 2019-20ല്‍ ഭവനനിര്‍മ്മാണം-പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) അര്‍ബന്‍, എക്പ്രസ്‌വേ, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനാണ് ഹഡ്‌കോ ഊന്നല്‍ നൽകിയത്
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1635121

