നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പേരിൽ ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെൻറ് ഹോട്ടലിലെ ഡപ്യൂട്ടി മാനേജര്‍ ഭാസ്‌കര്‍ ഹോട്ടലിലെ തന്നെ കരാര്‍ തൊഴിലാളിയായ ഉഷ റാണിയെ ക്രൂരമായി മർദ്ദിച്ചു. ഉഷ റാണി ഭിന്നശേഷിക്കാരിയാണ്. ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ ഉള്ള ഒരു ഹോട്ടലിൽ വെച്ച് ജൂണ്‍ 20-നാണ് ഈ സംഭവം നടക്കുന്നത്. കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ പ്രോട്ടോകോൾ അനുസരിച്ച് സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്നത് എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. ഈ പ്രോട്ടോകോളിന് വിരുദ്ധമായി ഹോട്ടലിലെ ജീവനക്കാരൻ മാസ്ക് ധരിക്കാതെ ഇരിക്കുന്നത് കണ്ട് സഹപ്രവർത്തക മാസ്ക് ധരിക്കുവാൻ ആവശ്യപ്പെട്ടു. ഇതിൽ കുപിതനായ ആയ ജീവനക്കാരൻ ആ സ്ത്രീയെ തല്ലിച്ചതച്ചു. മുടി പിടിച്ച് വലിച്ചു കൊണ്ടുപോയി പോയി ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. ഈ സംഭവത്തിന് 31 സെക്കൻഡ് നീളുന്ന വീഡിയോ പുറത്തുവന്നു. പോലീസ് കേസെടുത്തു.
#WATCH An employee of a hotel in Nellore under Andhra Pradesh Tourism Department beat up a woman colleague on 27th June following a verbal spat. Case registered against the man under relevant sections. pic.twitter.com/6u9HjlXvOR
— ANI (@ANI) June 30, 2020
ജീവനക്കാരന്‍ സ്ത്രീയുടെ മുടി പിടിച്ചു വലിച്ചു കൊണ്ടു വരുന്നതും മേശപ്പുറത്തുനിന്ന് ലഭിച്ച ഇരുമ്പു റൂളര്‍കൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഈ ക്രൂരകൃത്യം തടയാന്‍ ചെന്ന പ്രായമായ മറ്റൊരു ജീവനക്കാരനേയും അയാള്‍ തള്ളിയിടുന്നുണ്ട്. അക്രമം നിര്‍ത്താതെ വന്നപ്പോള്‍ അവിടത്തെ മറ്റുള്ള ജീവനക്കാരെല്ലാവരും ചേര്‍ന്ന് അയാളെ പിടിച്ചു മാറ്റി. പോലീസ് അയാള്‍ക്കെതിരെ കേസെടുത്തു. അറസ്റ്റുചെയ്തു.

