ധക്ക: ബോട്ട് മുങ്ങി 23 മരണം; നിരവധി പേരെ കാണാനില്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയ്ക്കു സമീപമാണ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചത്. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ചയാണ് തുറമുഖമായ സദര്‍ഘട്ടിനു സമീപം മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. 50ഓളം പേര്‍ തോണിയില്‍ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
സുരക്ഷാ പിഴവുകള്‍ മൂലം തോണി മറിഞ്ഞ് അപകടങ്ങള്‍ ഉണ്ടാവുന്നത് ബംഗ്ലാദേശില്‍ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം ആളുകളെ കയറ്റി മിക്കയിടത്തും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതെന്ന ആക്ഷേപം ബംഗ്ലാദേശില്‍ മുമ്പേയുള്ളതാണ്.