ന്യൂഡല്‍ഹി: പൊതു വിദ്യാഭ്യാസത്തിന് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ രാജ്‌ത്തെ ആറു സംസ്ഥാനങ്ങള്‍ക്ക് അമ്പതു കോടി രൂപ വായ്പ നല്‍കിക്കൊണ്ട് ലോകബാങ്ക്. സ്‌ക്കൂളില്‍നിന്നും ജോലിയിലേക്ക് എന്ന കാഴച്ചപ്പാടില്‍ സ്‌ട്രെങ്‌ത്തനിംഗ് ടീച്ചിംഗ് ലേണിംഗ് ആന്‍ഡ് റിസല്‍റ്റ്‌സ് സ്റ്റേറ്റ്‌സ് പ്രോഗ്രാം എന്ന പദ്ധതിയ്ക്കു കീഴിലാണ് പണമനുവദിച്ചിരിക്കുന്നത്.
കേരളം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീസ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. 15 ലക്ഷം സ്‌ക്കൂളുകളിലെ 10 ലക്ഷത്തിലേറെ അധ്യാപകര്‍ക്കും 25 കോടിയോളം വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2004-19 കാലയളവില്‍ ഇന്ത്യയില്‍ സ്‌ക്കുളില്‍ പോകുന്ന കുട്ടികളുടെ എണ്ണം 21.9 കോടിയില്‍ നിന്ന് 24.8 കോടിയായി വര്‍ധിച്ചുവെന്നാണ് ലോകബാങ്കിന്റെ കണക്കു കൂട്ടല്‍. തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ അനുസരിച്ച് കുട്ടികളെ വാര്‍ത്തെടുക്കുവാനുതകുന്ന പാഠ്യപദ്ധതികളാണ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുക. അതിനുതകുന്ന പരിശീലനം അധ്യാപകര്‍ക്ക് ലഭിക്കും.