വെള്ള പേപ്പറിലെ ഐ ലവ് യു, ജീവിതകാലം ഓര്‍മിക്കുന്നതാണ് ഈ പ്രണയ ലേഖനമെന്ന് സുസ്മിത സെന്‍

ന്യൂഡല്‍ഹി: ബോളിവുഡ് സുന്ദരിയും ഫിറ്റ്‌നസ് സുന്ദരിയുമായ 43 വയസ്സുകാരി സുസ്മിത സെനിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴും ആരാധകര്‍ അവര്‍ക്ക് സമ്മാനങ്ങള്‍ അയക്കാറുണ്ട്. പ്രണയം വെളിപ്പെടുത്താറുമുണ്ട്. ഇപ്പോള്‍ തനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട പ്രണയ ലേഖനം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് താരമിപ്പോള്‍.

ഒരു വെള്ള പേപ്പറില്‍ ‘സുസ്മിത സെന്‍ ഐ ലവ് യു’ എന്ന് മാത്രമായിരുന്നു ഒരു ആരാധകന്‍ എഴുതിയിരുന്നത്. ‘ഏറ്റവും മികച്ച പ്രണയലേഖനം. വര്‍ഷങ്ങളായി എന്റെ എല്ല ആരാധകരില്‍ നിന്നും സ്നേഹവും അനുഗ്രഹങ്ങളും കിട്ടി കൊണ്ടിരിക്കുന്ന ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തരത്തില്‍ പഴയ രീതിയില്‍ കൈയക്ഷരത്തില്‍ എഴുതിയ കത്താണിത്. എനിക്ക് വേണ്ടി കിട്ടിയിരുന്ന എല്ലാ കത്തുകളും ഞാന്‍ വായിച്ചിട്ടുണ്ട്. സാധാരണ ഇത് വികാരങ്ങളുടെ കുത്തൊഴുക്കാണ് ഇതിലൂടെ ലഭിക്കുന്നത്. സ്നേഹത്തിന്റെ ശക്തി കൊണ്ട് പേജ് മുഴുവന്‍ നിറയും. എന്നിരുന്നാലും ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെയൊരു കത്ത് ലഭിക്കുന്നത്. അത് വായിക്കാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളു. എങ്കിലും ലളിതമായത് കൊണ്ട് എന്റെ ജീവിതകാലം മുഴുവന്‍ പ്രതിധ്വനിക്കും എന്നും സുസ്മിത ക്യാപ്ഷനായി എഴുതി. ഒപ്പം കത്തിന് മറുപടി ഐ ലവ് യു ടൂ എന്നും സുസ്മിത എഴുതിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →