ചൈല്‍ഡ് സെക്‌സ് ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 6 പേര്‍ പൊലീസ് പിടിയില്‍, ഒരാള്‍ക്ക് 16 വയസ്സ് മാത്രം

കൊല്ലം: കൊച്ചുകുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ആറുപേര്‍ പിടിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ശാസ്താംകോട്ട അഭിന്‍ (20), കടക്കല്‍ അനുരാജ് (25), കൊട്ടാരക്കര അഖില്‍ എബ്രഹാം (25), പുത്തൂര്‍ അഭിജിത്ത് (21), അഞ്ചല്‍ പുത്തയം സ്വദേശിയായ 16 വയസ്സുകാരന്‍, അഞ്ചല്‍ അനു സെല്‍ജിന്‍ എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം റൂറല്‍ ജില്ലയില്‍ ഓപ്പറേഷന്‍ ചൈല്‍ഡ് പി ഹണ്ടിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ജില്ലാ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോര്‍ ചെയ്യാന്‍ ക്ലൗഡ് സര്‍വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 67ബി ഐടി ആക്ട്, പോക്‌സോ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

കുട്ടികളുടെ നഗന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവഡോക്ടറും അറസ്റ്റിലായവരുടെ കൂടെയുണ്ട്. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. വി ജിത്ത്(31) ആണ് അറസ്റ്റിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →