പ്യോങ്യാങ്: അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് ഇനി തങ്ങള്‍ക്ക് കരണീയമെന്ന് വടക്കന്‍ കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇനി അങ്ങനെ മാത്രമേ മറുപടി നല്‍കാനാകൂ. അമേരിക്കയില്‍നിന്നുള്ള അണ്വായുധ ഭീഷണി ഇല്ലാതാക്കാന്‍ സംഭാഷണങ്ങളിലൂടെ സാധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാല്‍, എല്ലാ പ്രയത്‌നങ്ങളും പാഴായി. അമേരിക്ക തങ്ങളുടെ രാജ്യത്തിനുമേലുള്ള മെക്കിട്ടുകയറ്റം ആവര്‍ത്തിക്കുകയാണെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അണ്വായുധശക്തിയെ അണ്വായുധം കൊണ്ട് തന്നെ നേരിടുക എന്നതു മാത്രമാണ് ഇനി ശേഷിക്കുന്ന പോംവഴി. അമേരിക്കയുമായി ഉത്തര കൊറിയക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിശദമാക്കുന്ന 5000 വാക്കുകളുള്ള ലേഖനമാണ് ഏജന്‍സി പ്രസിദ്ധീകരിച്ചത്.