ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു. മരിച്ചവര്‍ 4,98,953 പേര്‍

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ചൈനയിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിലെ വുഹാൻ സിറ്റിയിൽ കരണം മനസ്സിലാകാതെ ഒരു ന്യൂമോണിയ രോഗിയെ ആശുപത്രിയിൽ പ്രവേശിക്കുകയാണ് ഉണ്ടായത്. 2019 ഡിസംബർ 31 നാണ് സംഭവം.

പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇൻറർനാഷണൽ കൺസേൺ കൊറോണയുടെ വ്യാപനത്തെ പറ്റിയുള്ള വിവരം പുറത്തുവിട്ടത് 2020 ജനുവരി 30 നാണ്.

2020ഫെബ്രുവരി പതിനൊന്നാം തീയതി ലോകാരോഗ്യസംഘടന ഈ പുതിയ കൊറോണവൈറസ് അസുഖത്തിന് കോവിഡ്19 എന്ന് പേരിട്ടു.

മാര്‍ച്ച് ആദ്യവാരത്തില്‍ 1,00,000 കൊറോണ കേസുകള്‍ ഉണ്ടായിരുന്നത് ഏപ്രില്‍ 2 ആകുമ്പോഴേക്കും ഒരു മില്ല്യണ്‍ ആയി മാറി. ഇന്നത്തെ അവസ്ഥയില്‍ 90 ശതമാനം കൊറോണ രോഗികളും ചൈനയ്ക്ക് വെളിയിലാണ്.

കൊറോണ ഭീകരത ഏറ്റവുമധികം ഉണ്ടായത് അമേരിക്കയിലാണ്. രോഗബാധയിലും മരണത്തിലും മുന്നില്‍ അമേരിക്ക തന്നെ. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. 25,96,403 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,28,152 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,79,892പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ബ്രസീലിനാണ് രണ്ടാം സ്ഥാനം. 12,84,214 പേര്‍ക്കാണ് രോഗബാധയുണ്ടാകുന്നത് 56,197 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

രോഗം സ്ഥിരീകരിച്ചതില്‍ റഷ്യയാണ് മൂന്നാം സ്ഥാനത്ത്.627,646 പേര്‍. മരണസംഖ്യ 8,969 ആണ് എന്നുള്ളതാണ് ആശ്വാസമായ കാര്യം. കൊറോണ മരണനിരക്ക് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികവു കാട്ടിയ റഷ്യ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ കൊറോണ ബാധയേറ്റ രാജ്യങ്ങളിലെ പട്ടികയില്‍ നാലാമതാണ്. 5,29,331 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 16,103 പേര്‍ മരണമടഞ്ഞു.

ലോ​ക​ത്തെ ഒ​രു കോ​ടി കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍ ഇ​ന്ത്യ​യ​ട​ക്കം നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലാണ്​. നാ​ലി​ലൊ​രു​ഭാ​ഗം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​ക്ക്​ പു​റ​മെ ബ്ര​സീ​ല്‍, റ​ഷ്യ എ​ന്നി​വ​ര്‍​കൂ​ടി ചേ​രു​ന്ന​തോ​ടെ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​കും. 25.77 ല​ക്ഷ​മാ​ണ്​ അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍. ബ്ര​സീ​ലി​ല്‍ 13 ല​ക്ഷ​ത്തി​ന​ടു​ത്ത്. റ​ഷ്യ​യി​ല്‍ 6.3 ല​ക്ഷം. ഇ​ന്ത്യ​യി​ലെ 5.29 ല​ക്ഷം​കൂ​ടി ചേ​രു​മ്പോ​ള്‍ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ടും.

ലോകത്ത് വിവിധ രാജ്യങ്ങളില്‍ കോറോണ ബാധിതര്‍ ഇപ്രകാരമാണ്.

# Country,
Other
Total
Cases
World 10,000,453
1 USA 2,577,924
2 Brazil 1,284,214
3 Russia 627,646
4 India 529,331
5 UK 310,250
6 Spain 295,549
7 Peru 272,364
8 Chile 267,766
9 Italy 240,136
10 Iran 220,180
11 Mexico 208,392
12 Pakistan 198,883
13 Turkey 195,883
14 Germany 194,539
15 Saudi Arabia 178,504
16 France 162,936
17 Bangladesh 133,978
18 South Africa 124,590
19 Canada 102,954
20 Qatar 93,663
21 Colombia 84,442
22 China 83,483
23 Sweden 65,137
24 Egypt 62,755
25 Belgium 61,209
26 Belarus 61,095
27 Argentina 55,343
28 Ecuador 53,856
29 Indonesia 52,812
30 Netherlands 50,074
31 UAE 47,360
32 Kuwait 44,391
33 Iraq 43,262
34 Singapore 43,246
35 Ukraine 42,065
36 Portugal 41,189
37 Oman 36,953
38 Philippines 34,803
39 Poland 33,714
40 Switzerland 31,555
41 Dominican Republic 30,619
42 Afghanistan 30,616
43 Panama 29,905
44 Bolivia 29,423
45 Romania 26,022
46 Ireland 25,437
47 Bahrain 24,805
48 Armenia 23,909
49 Nigeria 23,298
50 Israel 22,800
51 Kazakhstan 20,319
52 Japan 18,197
53 Austria 17,580
54 Ghana 16,431
55 Moldova 16,080
56 Honduras 15,994
57 Azerbaijan 15,890
58 Guatemala 15,828
59 Serbia 13,792
60 Algeria 12,968
61 Denmark 12,675
62 S. Korea 12,653
63 Cameroon 12,592
64 Nepal 12,309
65 Morocco 11,877
66 Czechia 11,164
67 Sudan 9,257
68 Norway 8,845
69 Ivory Coast 8,739
70 Malaysia 8,616
71 Australia 7,641
72 Uzbekistan 7,551
73 Finland 7,198
74 DRC 6,690
75 Senegal 6,459
76 North Macedonia 5,906
77 Kenya 5,811
78 Tajikistan 5,799
79 El Salvador 5,727
80 Haiti 5,722
81 Ethiopia 5,570
82 Guinea 5,260
83 Gabon 5,209
84 Venezuela 4,779
85 Djibouti 4,643
86 Bulgaria 4,513
87 Kyrgyzstan 4,513
88 Luxembourg 4,217
89 Hungary 4,138
90 Bosnia and Herzegovina 3,935
91 Mauritania 3,907
92 French Guiana 3,461
93 Greece 3,366
94 CAR 3,340
95 Thailand 3,162
96 Somalia 2,878
97 Costa Rica 2,836
98 Croatia 2,624
99 Mayotte 2,508
100 Cuba 2,330
101 Albania 2,330
102 Maldives 2,305
103 Nicaragua 2,170
104 Mali 2,118
105 Sri Lanka 2,033
106 Madagascar 2,005
107 Equatorial Guinea 2,001
108 Estonia 1,986
109 South Sudan 1,942
110 Iceland 1,836
111 Palestine 1,815
112 Lithuania 1,813
113 Lebanon 1,719
114 Paraguay 1,711
115 Slovakia 1,657
116 Guinea-Bissau 1,614
117 Slovenia 1,572
118 Zambia 1,531
119 New Zealand 1,522
120 Sierra Leone 1,410
121 Hong Kong 1,198
122 Tunisia 1,168
123 Latvia 1,115
124 Jordan 1,111
125 Yemen 1,103
126 Cabo Verde 1,091
127 Congo 1,087
128 Niger 1,062
129 Benin 1,053
130 Malawi 1,005
131 Cyprus 994
132 Burkina Faso 941
133 Georgia 921
134 Uruguay 919
135 Chad 865
136 Rwanda 858
137 Andorra 855
138 Uganda 848
139 Mozambique 816
140 Liberia 729
141 Eswatini 728
142 Libya 713
143 Diamond Princess 712
144 Sao Tome and Principe 712
145 San Marino 698
146 Jamaica 686
147 Malta 670
148 Togo 591
149 Channel Islands 571
150 Zimbabwe 561
151 Réunion 520
152 Tanzania 509
153 Montenegro 469
154 Taiwan 447
155 Suriname 391
156 Vietnam 355
157 Mauritius 341
158 Isle of Man 336
159 Myanmar 293
160 Comoros 272
161 Syria 256
162 Angola 244
163 Martinique 242
164 Guyana 230
165 Mongolia 219
166 Cayman Islands 196
167 Faeroe Islands 187
168 Guadeloupe 182
169 Gibraltar 177
170 Eritrea 167
171 Bermuda 146
172 Burundi 144
173 Brunei 141
174 Cambodia 139
175 Trinidad and Tobago 124
176 Namibia 121
177 Bahamas 104
178 Monaco 102
179 Aruba 101
180 Barbados 97
181 Botswana 92
182 Liechtenstein 82
183 Sint Maarten 77
184 Bhutan 75
185 Antigua and Barbuda 65
186 French Polynesia 60
187 Macao 46
188 Gambia 44
189 Saint Martin 42
190 St. Vincent Grenadines 29
191 Belize 24
192 Lesotho 24
193 Timor-Leste 24
194 Curaçao 23
195 Grenada 23
196 New Caledonia 21
197 Laos 19
198 Saint Lucia 19
199 Dominica 18
200 Fiji 18
201 Turks and Caicos 16
202 Saint Kitts and Nevis 15
203 Falkland Islands 13
204 Greenland 13
205 Vatican City 12
206 Montserrat 11
207 Papua New Guinea 11
208 Seychelles 11
209 Western Sahara 10
210 MS Zaandam 9
211 British Virgin Islands 8
212 Caribbean Netherlands 7
213 St. Barth 6
214 Anguilla 3
215 Saint Pierre Miquelon 1
Total: 10,000,453

ഫെബ്രുവരി 12-ന് ചൈനയിലെ ഹുബൈ പ്രൊവിന്‍സില്‍ 14,840 കൊറോണ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മാസത്തോടെ ചൈനയിലെ വ്യാപനം കുറഞ്ഞു.

ജനുവരി 22-നും 23-നുമായി മെക്കോവിലും ഹോങ്കോങിലും ഒരോ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 30ന് വുഹാനില്‍ നിന്നും കേരളത്തിലേക്കു വന്ന വിദ്യാര്‍ഥിയ്ക്കാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 2-നും 3-നും ഓരോ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 28-ന് മൂന്നു പേരുടേയും രോഗം ഭേദമായി ആശുപത്രി വിട്ടു. മാര്‍ച്ച് 9-ന് പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും വന്ന ഒരാള്‍ക്കും അവരുടെ രണ്ടു ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. മാര്‍ച് 9-ന് ഇറ്റലിയില്‍ നിന്നും വന്ന മൂന്നു വയസു മാത്രം പ്രായമുള്ള കുട്ടിക്ക് അസുഖം പിടിപെട്ടു. മാര്‍ച്ച് 10-ന് വീണ്ടും എണ്ണം വര്‍ദ്ധിച്ചു. 1116 പേരെ നിരീക്ഷണത്തിലാക്കി. മാര്‍ച്ച് 30 ആയപ്പോഴേക്കും സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. പൊതുപരിപാടികള്‍ നിര്‍ത്തലാക്കി. മതപരമായ ഒത്തുചേരലുകള്‍ നിര്‍ത്തി. മാര്‍ച്ച് 11-ന് 87 വയസുള്ള ഒരു സ്ത്രീയ്ക്ക് രോഗം പിടിപെട്ടു. ഇന്ത്യയില്‍ എഫറ്റവും അധികം കൊറോണ രോഗമുള്ള സംസ്ഥാനം കേരളമായിരുന്നു. 17 പേര്‍. മാര്‍ച്ച് 13-ന് 22 പേരായി. മാര്‍ച്ച് 15-ന് 24 ആയി. മാര്‍ച്ച് 16-ന് 27 പേരായി. ഒരാഴ്ച പിന്നിട്ടപ്പോള്‍ മാര്‍ച്ച് 23-ന് ആകെ രോഗബാധിതര്‍ 95 ആയി.

മാര്‍ച്ച് 25 ആയപ്പോഴേക്കും ഇന്ത്യയില്‍ രണ്ടാം സ്ഥാനമായി. മാഹാരാഷ്ട്രയിലായി ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍. 118 പേരായിരുന്നു കേരളത്തില്‍. ശനിയാഴ്ച (27-06-2020)ലെ കണക്കനുസരിച്ച് കേരളത്തില്‍ 4069 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ കൊറോണ ബാധിതരുടെ സംഖ്യ 5 ലക്ഷത്തില്‍ കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 18,552 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള പ്രതിദിനകണക്കുകള്‍ നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പേര്‍ മരിച്ചതോടെ മരിച്ചവരുടെ കണക്ക് 15,685 ആയി. കൊറോണ രോഗികളുടെ കണക്കു നോക്കുമ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയാണ്.

മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ രോഗം ബാധിച്ചവര്‍ 1,52,765 ആണ്. ഡല്‍ഹിയില്‍ 77,240-ഉം തമിഴ്‌നാട്ടില്‍ 74,622-ഉം ഗുജറാത്തില്‍ 30,158- ഉം ഉത്തര്‍പ്രദേശില്‍ 21,549-ഉം ആണ് രോഗബാധിതര്‍. മരിച്ചവരാകട്ടെ, മഹാരാഷ്ട്രയില്‍ 7,106-ഉം ഡല്‍ഹിയില്‍ 2,492-ഉം തമിഴ്‌നാട്ടില്‍ 957-ഉം ഗുജറാത്തില്‍ 1,772-ഉം ഉത്തര്‍പ്രദേശില്‍ 649-ഉം ആണ്.

27-06-2020 രാത്രി 11മണിയ്ക്കുള്ള കണക്കനുസരിച്ച് ലോകത്ത് കൊറോണ ബാധിതര്‍ ഒരു ലക്ഷത്തിനു മുകളിലായി. 10,000,453പേര്‍. 4,98953 പേര്‍ മരിച്ചു. 40,86,826 പേര്‍ ചികിത്സയിലുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് യു എസ് എ-യിലാണ് 25,77,924 പേര്‍. അടുത്ത സ്ഥാനം ബ്രസീലിനാണ്. 12,84,214 പേര്‍. മൂന്നാം സ്ഥാനം റഷ്യയ്ക്ക്. 6,27,646പേര്‍. നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 5,29,331 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 16,103 പേര്‍ മരിച്ചു. 2,03,082 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →