നാട്ടകത്ത് സര്‍ക്കാര്‍ ഭൂമി വൃത്തിയാക്കുമ്പോള്‍ ലഭിച്ച അസ്ഥികൂടം തിരിച്ചറിഞ്ഞു. ബാര്‍ ജീവനക്കാരനായ 23 വയസുകാരന്റേത്‌.

കോട്ടയം : കോട്ടയത്ത് നാട്ടകം മറിയപ്പള്ളിയില്‍ ഗവൺമെൻറ് കോളേജിന് സമീപമുള്ള സാഹിത്യ സഹകരണ സംഘത്തിൻറെ ഭൂമിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാടുവെട്ടി തെളിക്കുമ്പോൾ ലഭിച്ച അസ്ഥികൂടം തിരിച്ചറിഞ്ഞു. കുടവെത്തൂർ വെളുത്തേടത്ത് ചിറയിൽ ഹരിദാസിനെ മകൻ ജിഷ്ണു ഹരിദാസ് (23) – ന്റേതാണ് മൃതദേഹം.

തലയോട്ടിയും എല്ലുകളും പാൻറും അഴുകിയ നിലയിലെ ഉണ്ടായ ഒരു കാവിമുണ്ടുമാണ് ഇന്നലെ പോലീസിന് കണ്ടെത്തിയത്. വസ്ത്രങ്ങളും ചെരുപ്പും ജിഷ്ണുവിനെ ഏതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു. ജൂൺ മൂന്നിനാണ് ഇയാളെ കാണാതായത്.

ജൂൺ മൂന്നാം തീയതി രാവിലെ എട്ടുമണിക്ക് ജിഷ്ണു ശാസ്തകുളത്തിൽ നിന്ന് കുമരകത്തിലേക്കുള്ള ബസ്സിൽ കയറി. യാത്രയ്ക്കിടയിൽ ബാറിലെ ജീവനക്കാരനായ സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. രാത്രി ഏഴ് മണിയോടെ മാനേജർ അടക്കം നാലുപേർ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ജിഷ്ണു ബാറിൽ എത്തിയിട്ടില്ല എന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. അന്ന് രാത്രി തന്നെ പോലീസിൽ പരാതി നൽകി. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നവർ ആണ് ആദ്യം കണ്ടത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാട് വളർന്ന നിൽക്കുകയായിരുന്നു. മരത്തിൽ ഒരു തുണി തൂങ്ങിക്കിടന്നിരുന്നു. ധരിച്ച ജീൻസിനെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ടായിരുന്നു. സമീപത്ത് ചെരുപ്പും ഫോണും ഉണ്ടായിരുന്നു. നാട്ടുകാർ ഇവിടെ കോഴി മാലിന്യം തള്ളുന്ന സ്ഥലം ആയിരുന്നതിനാൽ എന്നാൽ മൃതദേഹം ചീഞ്ഞളിഞ്ഞ ഗന്ധം പുറത്തറിഞ്ഞില്ല.ഫോണ്‍ വഴിയുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിയാന്‍ സാധിച്ചത്. ഫോറൻസിക് വിദഗ്ധർ വന്ന തെളിവ് ശേഖരിച്ചു. അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞു.

മൃതദേഹം ജിഷ്ണുവിനെ എന്ന് സ്ഥിരീകരിക്കാൻ ആയില്ല. വിദഗ്ധമായ ഫോറൻസിക് പരിശോധനകൾ ആവശ്യമെന്ന് ഡോക്ടർമാർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →