മൈനറായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കവി അറസ്റ്റില്‍

പത്തനംതിട്ട: വീട്ടില്‍ സംഗീതം പഠിക്കാനെത്തിയ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കവി അലിയാര്‍ എരുമേലിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന പതിവ് പ്രതിക്കുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പാട്ടുപഠിക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീടിനടുത്തുള്ള മകളുടെ വീടിന്റെ രണ്ടാംനിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് അറസ്റ്റ്. വിവരമറിഞ്ഞ നാട്ടിലെ ചിലര്‍ എസ്പി കെ ജി സൈമണിന് രഹസ്യമായി കൈമാറുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →