ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു, ഒരാള്‍ മരിച്ചു

ചെങ്ങന്നൂര്‍: ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു. ബുധനൂര്‍ പെരിങ്ങാട് തോപ്പില്‍ ചന്തയ്ക്കുസമീപം കുറിഞ്ഞിത്തറ താഴ്ചയില്‍ നിധീഷ് ഭവനില്‍ പരേതരായ അച്ചന്‍കുഞ്ഞിന്റെ മകന്‍ നിധീഷ്‌കുമാര്‍(36) ആണ് മരിച്ചത്. വീട്ടുടമസ്ഥന്‍ ബുധനൂര്‍ കടമ്പൂര്‍ താളുകാട്ട് വര്‍ഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. കടമ്പൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ വെല്‍ഡിങ് ജോലി നടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. വീട്ടുടമസ്ഥനായ വര്‍ഗീസ് സഹായിക്കാനെത്തിയതാണ്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിധീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുനിത. മാതാവ്: ജഗദമ്മ. അനീഷ് സഹോദരനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →